KOYILANDY DIARY

The Perfect News Portal

ബൈക്കിന് പുറകിൽ ആംബുലൻസ് ഇടിച്ച് യുവാവ് മരിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി റജിസ്ട്രാർ ഓഫീസിന് സമീപത്തുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കാഞ്ഞിലശ്ശേരി സ്വദേശി പൂക്കായത്ത് താഴെക്കുനി അമൽജിത്താണ് (20) മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. വടകര ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു ആംബുലൻസ് അമൽജിത്ത് സഞ്ചരിച്ച ബൈക്കിന് പുറകിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ അമൽജിത്തിനെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കോടിച്ച ആരോമൽ നിസാര പരിക്കുകളോടെ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മാര്യാംപുനത്തിൽ സുരേഷിൻ്റെയും ബിന്ദുവിൻ്റെയും മകനാണ് അമൽജിത്ത് സഹോദരി അശ്വതി.

Leave a Reply

Your email address will not be published. Required fields are marked *