ഇഡിക്കെതിരെ ഹൈക്കോടതി: ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത നടപടിക്ക് സ്റ്റേ ഇല്ല
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ എടുത്ത കേസില്‍ സ്റ്റേ നല്‍കണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി ഇടപെട്ടില്ല. നിലവില്‍ ഹര്‍ജിക്കാരനായ ജോയിന്റ് ഡയറക്ടര്‍ പി രാധാകൃഷ്ണന്‍ പ്രതിയല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റ് പോലുള്ള നടപടികള്‍ ഉണ്ടാവില്ലന്നും സര്‍ക്കാര്‍ അറിയിച്ചു.
കേസില്‍ നിലപാടറിയിക്കുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ സമയം തേടി. സര്‍ക്കാര്‍ സമയം തേടിയ സാഹചര്യത്തില്‍ നടപടി ഉണ്ടാവുമെന്ന ആശങ്ക അടിസ്ഥാനമില്ലന്ന് കോടതി അഭിപ്രായപ്പെട്ടു. കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്ന സുരേഷിനെ നിര്‍ബന്ധിച്ചെന്ന പരാതിയിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തത്.