KOYILANDY DIARY

The Perfect News Portal

ശക്തന്‍കുളങ്ങരയില്‍ കനലാട്ട മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍ കുളങ്ങര ക്ഷേത്രത്തില്‍ കനലാട്ട മഹോത്സവത്തിന് തന്ത്രി ച്യവനപ്പുഴ മുണ്ടോട്ട് പുളിയ പറമ്പത്ത് ഇല്ലത്ത് കുബേരന്‍ സോമയാജിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറി. ക്ഷേത്ര ചടങ്ങുകളിലായി നടക്കുന്ന ഉത്സവത്തില്‍ മാര്‍ച്ച് 4-ന് വ്യാഴാഴ്ച രാത്രി പാണ്ടിമേളത്തോടെ എഴുന്നള്ളത്ത്, തേങ്ങ ഏറും പാട്ടും 5-ന് കണലാടി വരവ്, 6-ന് അവകാശ വരവുകള്‍, വിവിധ തിറകള്‍, താലപ്പൊലി, കനലാട്ടം. സമാപന ദിവസം 7-ന് ഞായറാഴ്ച ആറാട്ടിനെഴുന്നള്ളത്ത്, പാണ്ടിമേളം, സോപാന നൃത്തം എന്നിവ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *