KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി SNDP കോളജിന് നാക് അംഗീകാരത്തിൻ്റെ നിറവിലേക്ക്

കൊയിലാണ്ടി: ആർ. ശങ്കർ മെമ്മോറിയൽ എസ് എൻ ഡി പി യോഗം കോളജ് നാക് അംഗീകാരത്തിൻ്റെ നിറവിലേക്ക്. 1995 ൽ എസ്.എൻ.ഡി.പി യോഗം മാനേജ്മെൻ്റിൻ്റെ കീഴിൽ കൊല്ലം കുന്ന്യോറ മലയിൽ സ്ഥാപിതമായ ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജിൽ നാക് അംഗീകാരത്തിനുള്ള പിയർ ടീം വിസിറ്റ് മാർച്ച്  ഒന്ന്, രണ്ട് തീയതികളിൽ നടക്കുമെന്ന് .

കൊയിലാണ്ടിയിലെ ഏക എയ്ഡഡ് കോളേജായ ഇവിടെ ഇന്ന് ആറ് ബിരുദ കോഴ്സുകളും ഒരു ബിരുദാനന്തര ബിരുദ കോഴ്സുമാണുള്ളത്. രണ്ടായിരത്തി ഇരുപത്തൊന്ന് അധ്യായന വർഷം  അഭിമാനകരമാം വിധം എം.കോം കോഴ്സും കൂടി ലഭിച്ചിരിക്കുകയാണ് .എണ്ണൂറോളം വിദ്യാർത്ഥികളും മുപ്പത്തഞ്ചോളം അധ്യാപകരും ഇരുപതോളം ഓഫീസ് ജീവനക്കാരുമുള്ള  കോളേജിന് കോഴിക്കോട് സർവ്വകലാശാലയുടെ കീഴിലുള്ള എയ്ഡഡ് കോളേജുകളിൽ മികവുറ്റ കോളേജായി മാറാൻ ഇക്കാലയളവിൽ കഴിഞ്ഞു. റാങ്ക് ഉൾപ്പെടെ അക്കാദമിക രംഗത്ത് മികവ് പ്രകടിപ്പിക്കാനും സർവ്വകലാശാല കലോത്സവങ്ങളിൽ ശ്രദ്ധേയമായ  പ്രകടനം കാഴ്ചവെയ്ക്കാനും തിളക്കമാർന്ന സ്ഥാനങ്ങൾ നേടിയെടുക്കാനും  കലാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

നൂറ് കേഡറ്റുകളുള്ള  എൻ സി സി യൂണിറ്റും, കൊയിലാണ്ടി മുനിസിപ്പാലിറ്റിയുമായി കൈകോർത്ത് സാമൂഹിക പ്രവർത്തനങ്ങൾക്ക് സക്രിയമായി നേതൃത്വം കൊടുക്കുന്ന രണ്ട് എൻഎസ്എസ് യൂണിറ്റുകളും, കോളേജിൽ പ്രവർത്തിച്ചു വരുന്നുണ്ട്. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന  അവികസിത മേഖലയിൽ പ്രവർത്തിക്കുന്ന കലാലയത്തിൽ വിദ്യാഭ്യാസ വിസ്ഫോടനം നടത്തുവാൻ   ഇരുപത്തിയഞ്ച് വർഷം പിന്നിട്ട ഈ കലാശാലയ്ക്ക് കഴിഞ്ഞു എന്നത് ശ്രീനാരായണ ഗുരുവിൻ്റെ സ്വപ്നസാക്ഷാത്കാരം കൂടിയാണ്. പത്രസമ്മേളനത്തിൽ അരയക്കണ്ടി സന്തോഷ്, ഡോ. ജെ.എസ്. അമ്പിളി, ഡോ. മെർലിൻ എബ്രഹാം, ഡോ. സുജേഷ് സി.പി, ഡോ. രാമചന്ദ്രൻ വി.കെ എന്നിവർ പങ്കെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *