KOYILANDY DIARY

The Perfect News Portal

ചിത്തരഞ്ജൻ നയിക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് കൊയിലായണ്ടിയിൽ സ്വീകരണം നൽകി

കൊയിലാണ്ടി: “കടലോളം നൻമക്കായി വരണം വീണ്ടും ഇടതു പക്ഷം” എന്ന മുദ്രാവാക്യം ഉയർത്തി മത്സ്യതൊഴിലാളി ഫെഡറേഷൻ (CITU) സംസ്ഥാന ജനറൽ സെക്രട്ടറി പി.പി ചിത്തരഞ്ജൻ നയിക്കുന്ന ജാഥക്ക് കൊയിലാണ്ടിയിൽ സ്വീകരണം നൽകി.

ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം അരയൻ കടപ്പുറത്ത് നൽകിയ സ്വീകരണ പരിപാടി കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. CITU ഏരിയാ സെക്രട്ടറി എം.എ ഷാജി അധ്യക്ഷ്യത വഹിച്ചു. എ.സി രാജു, സി.എം സുനിലേശൻ, ടി.വി ദാമോധരൻ, എ.പി ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. എ.പി സുരേഷ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *