KOYILANDY DIARY

The Perfect News Portal

ജനപ്രിയ പ്രഖ്യാപനങ്ങളുമായി കൊയിലാണ്ടി നഗരസഭ ബജറ്റ്

കൊയിലാണ്ടി നഗരസഭ 128.30 കോടി രൂപയുടെ ജനപ്രിയ ബജറ്റ് അവതരിപ്പിച്ചു. ഭവന നിർമാണം, സമഗ്ര കുടിവെള്ള പദ്ധതി, തരിശ് രഹിത കാർഷികമേഖല, നഗര ഖര-ദ്രവ മാലിന്യസംസ്കരണം, കടൽ – കടലോര ശുചികരണം, കോവിഡാനന്തര തൊഴിൽ സംരംഭങ്ങൾ, നഗര സൗന്ദര്യ വൽക്കരണം എന്നിവയ്ക്ക് മുൻഗണന.
128.30.91.161 കോടി രൂപ വരവും, 124.0607000 രൂപ ചിലവും, 4 കോടി 24.84000.161 രൂപ മിച്ചം പ്രതീക്ഷിക്കുന്നു.

2021-2022 കാലത്തേക്കുള്ള ബജറ്റവതരണം നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ നിർവ്വഹിച്ചപ്പേൾ നിരവധി ജനപ്രിയ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുളളത്. ഓരോ പ്രഖ്യപനവും ഭരണപക്ഷ അംഗങ്ങൾ കൈയ്യടിയോടെയാണ് സ്വീകരിച്ചത് ലൈഫ് ഭവന പദ്ധതി ഉൾപ്പെടെ പ്രത്യേകമായി ഊന്നൽ നൽകുന്ന പദ്ധതികളുടെ പ്രഖ്യാപനത്തിന് പ്രതിപക്ഷ നിരകളിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്.

  • PMAY- ലൈഫ് പദ്ധതി പ്രകാരം DPR ൽപ്പെട്ട 1500 വീടുകളിൽ ശേഷിക്കുന്ന 1000 വീടുകളുടെ പൂർത്തികരണത്തിനായി 40 കോടി രൂപ, ഭൂരഹിത ഭവനരഹിതരായവർക്ക് നിർമിക്കുന്ന ഫ്ലാറ്റിന്റെ നടപടിക്രമങ്ങൾ വേഗത്തിലാക്കും.
    *സമഗ്ര കുടിവെള്ള പദ്ധതിക്കായി രണ്ടാം ഘട്ടം കിഫ്‌ബി പദ്ധതിയിൽ ഉൾപെടുത്തിയ 90 കോടി രൂപയുടെ പ്രവർത്തി പൂർത്തീകരിച്ച് നഗരത്തിലെ കുടിവെള്ള ക്ഷാമം പൂർണമായും പരിഹരിക്കും.
    *സംസ്ഥാന സർക്കാരിന്റെയും കൃഷിവകുപ്പിന്റെയും സഹായത്തോടെ വെളിയെണ്ണൂർ ചല്ലി ഉൾപ്പെടയുള്ള തരിശ് ഭൂമികളിൽ കൃഷിയിറക്കുന്നതിനുള്ള പദ്ധതികൾ ഉണ്ടാക്കും.
    *സർക്കാർ ഫണ്ട്‌ ലഭ്യമാക്കി 1.5 കോടി രൂപ ചിലവിൽ ആധുനിക സ്മാശനം നിർമ്മിക്കും.
    *നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡ്രൈനേജുകൾ നവീകരിച്ചു മലിനജലം സംസ്കരിക്കുന്നതിനായി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കും.
    *നഗരഹൃദയത്തിൽ ആധുനിക സൗകര്യത്തോടെ 20 കോടി രൂപ ചിലവിൽ നിർമിക്കുന്ന ബഹുനില ഷോപ്പിംഗ് കോംപ്ലക്സിന്റെ പ്രവർത്തി ത്വരിത ഗതിയിൽ ആക്കും.
    *കണ്ടൽ മ്യൂസിയും വിപുലീകരിച്ച് ഉന്നതനിലവാരത്തിലുള്ള പഠനകേന്ദ്രമാക്കി മാറ്റും.
    *ഫിഷിങ് ഹാർബർ കേന്ദ്രികരിച്ച് ഹാർബർ ബേസ്ഡ് സംരംഭങ്ങൾ ആരംഭിക്കും.
    *താലൂക് ആശുപത്രിയിൽ മാതൃ ശിശു സംരക്ഷണകേന്ദ്രം, ആധുനിക ഓപ്പറേഷൻ തീയേറ്റർ, ട്രോമ കെയർ സംവിധാനം,എന്നിവ സ്ഥാപിച്ച്  ജില്ലാ നിലവാരമുള്ളആശുപ്പത്രിയാക്കി മാറ്റും.
    *നടേരി മഞ്ഞളാടു കുന്നിൽ കളിസ്ഥലം യഥാർത്യമാക്കും.
    *മുത്താമ്പിയിൽ ആധുനിക മത്സ്യമാർക്കറ്റ് നിർമ്മിക്കും.
    *കൊല്ലം മത്സ്യമാർക്കറ്റ് നിർമാണം പൂർത്തീകരിച്ചു തുറന്ന് കൊടുക്കും.
    *നഗരത്തിൽ പാർക്കിംഗ് സൗകര്യം ഒരുക്കും-സെന്റർ ട്രാഫിക് പോയിന്റിന് അടുത്ത് നഗര മിനി പാർക്ക്‌ സ്ഥാപിക്കും-തീരദേശ പാർക്ക്‌ യഥാർഥ്യമാക്കും.
    *മാലിന്യസംസ്കരണത്തിന് ശാസ്ത്രിയ സംവിധാങ്ങൾ ഒരുക്കി ക്ലീൻ ആൻഡ് ഗ്രീൻ പദ്ധതി വ്യാപകമാക്കും.
    *നഗരത്തിലും, ആനക്കുളം, കൊല്ലം,മുത്താമ്പി, കാവുംവട്ടം, പെരുവട്ടൂർ, കുറുവാങ്ങാട് എന്നിവിടങ്ങളിലും -ടേക്ക് എ  ബ്രേക്ക് – ടോയ്‌ലറ്റുകളും വിശ്രമ കേന്ദ്രങ്ങളും  ഒരുക്കും.
    *സർക്കാർ ഫണ്ട്‌ ലഭ്യമാക്കി ആധുനിക അറവുശാല സ്ഥാപിക്കും.
    *നഗരഹൃദയത്തിൽ ഓപ്പൺ സ്റ്റേജും സാംസ്‌കാരിക കേന്ദ്രവും ആരംഭിക്കും
    *പന്തലായനിയിലും തീരദേശത്തും പകൽ വീടുകളും സാംസ്‌കാരിക കേന്ദ്രങ്ങളും നിർമ്മിക്കും.
    *പരമ്പരാഗത വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനായി പദ്ധതി തയ്യാറാക്കും.
    *വ്യവസായ എസ്റ്റേറ്റും, വ്യവസായ സംരഭകത്വ പഠനത്തിനായി വരക്കുന്നിൽ വ്യവസായ പഠന കേന്ദ്രവും സ്ഥാപിക്കും.
    *നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സി സി ടി വിയും സൗജന്യ വൈഫൈ സംവിധാനവും ഒരുക്കും.
    *കടലും കടലോരവും ശുജ്ജികരിക്കാൻ ശുചിത്വ സാഗരം ശുചിത്വ തീരം പദ്ധതികൾ നടപ്പിലാക്കും.
    *സാംസ്‌കാരിക നിലയത്തിൽ ആർട്ട്‌ ഗാലറി സ്ഥാപിക്കും
    കപ്പാട് – ഹാർബർ- മായൻ -കോളം കടപ്പുറം – പാറപ്പള്ളി – വെള്ളിയാങ്കല്ല് – പിഷാരികാവ് – നെല്യാടി – കണ്ടൽ മ്യൂസിയം – കണയം കോട് കേന്ദ്രീകരിച്ച് ട്യൂറിസം പദ്ധതി യാഥാർത്ഥ്യമാക്കും.

ബജറ്റിന്മേലുള്ള ചർച്ച വ്യാഴാഴ്ച തുടരും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *