KOYILANDY DIARY

The Perfect News Portal

സമ്പൂര്‍ണ ഗൃഹ ലൈബ്രറി പദ്ധതി പ്രഖ്യാപനം നടത്തി

പേരാമ്പ്ര: വിദ്യാരംഗം കലാ സാഹിത്യ വേദി പേരാമ്പ്ര ഉപജില്ലയുടെ നേതൃത്വത്തില്‍ വീട്ട് വായന (സമ്പൂര്‍ണ ഗൃഹ ലൈബ്രറി)
പദ്ധതി പ്രഖ്യാപനം നടത്തി. കുട്ടികളിലും രക്ഷിതാക്കളിലും വായന ശീലം വളര്‍ത്തുന്നതിന് വേണ്ടിയാണ് പദ്ധതി. എല്‍.പി വിഭാഗത്തില്‍ മിനിമം പത്ത് പുസ്തകമെങ്കിലും ഒരു കുട്ടിയുടെ വീട്ടില്‍ ഒരുക്കിയിട്ടുണ്ട്.

ചെറുവാളൂര്‍ ഗവ എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം. കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ലത്തീഫ് കരയാതൊടി സമ്പൂര്‍ണ ഗൃഹ ലൈബ്രറി പ്രഖ്യാപനം നടത്തി. വിദ്യാരംഗം ജില്ല അസി. കോഡിനേ​റ്റര്‍ വി.എം. അഷറഫ് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം സമേഷ് തിരവോത്ത്, ബി.പി.സി വി.പി. നിത, പി.ഇ.സി കണ്‍വീനര്‍ പി.കെ നാരായണന്‍, വിദ്യാരംഗം ഉപജില്ല കോഡിനേ​റ്റര്‍ കെ.ഷാജിമ, കെ. രന്യമനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *