KOYILANDY DIARY

The Perfect News Portal

സൗന്ദര്യ വൽക്കരണം: വ്യാപാരികൾ നിവേദനം നൽകി

കൊയിലാണ്ടി: ടൗണിലെ സൗന്ദര്യ വൽക്കരണവുമായി ബന്ധപ്പെട്ട് ഇരുവശവുമുള്ള ഫുട് പാത്തിന്റെ മുകളിലൂടെയുള്ള കൈവരികൾ സ്ഥാപിക്കുന്ന പ്രവർത്തിയിൽ പൊതു ജനങ്ങളുടെയും . വ്യാപാരികളുടെയും ആശങ്ക പരിഹരിക്കണമെന്നാവിശ്യപെട്ട് വ്യാപാരി കോഡിനേഷൻ കമ്മിറ്റിയുടെ നേതൃ ത്വത്തിൽ കോഴിക്കോട് നേഷണൽ ഹൈവേ എക്സിക്യൂട്ടിവ് എൻജിനീയർക്ക് നിവേദനം നൽകി.

കെ കെ നിയാസ്, പി കെ റിയാസ്. ഗോപാലകൃഷ്ണൻ എന്നിവർ നിവേതനം കൈമാറി. ഫുട് പാത്തിലൂടെ കൈവരികൾ സ്ഥാപിക്കുന്നതിനിടയിൽ പുറത്തേക്കുള്ള വഴി വെക്കാത്തതിൻ്റെ ഭാഗമായി വ്യാപാരികൾക്കും നാട്ടുകാർക്കുന്ന പ്രയാസങ്ങൾക്കെതിരെ വ്യാപാര സംഘടനകൾ പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് ഇന്ന് എഞ്ചിനീയർക്ക് നിവേദനം കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *