KOYILANDY DIARY

The Perfect News Portal

പിഷാരികാവിൽ കാളിയാട്ടം കുറിച്ചു

കൊയിലാണ്ടി: ഉത്തര മലബാറിലെ പ്രസിദ്ധ ക്ഷേത്രമായ കൊല്ലം പിഷാരികാവിലെ കാളിയാട്ട മഹോത്സവത്തിന് തിയ്യതി കുറിച്ചു. മാർച്ച് 30ന് ഉത്സവം ആരംഭിച്ച് ഏപ്രിൽ 5 ന് വലിയ വിളക്കും. 6ന് കളിയാട്ടത്തോടുകൂടി ചടങ്ങുകൾക്ക് പര്യവസാനമാകും. കാലത്ത് പൊറ്റമ്മൽ ശശി കുമാർ നമ്പീശൻ്റെ നേതൃത്വത്തിൽ ക്ഷേത്ര ഊരാളൻ മാരുടെ സാന്നിധ്യത്തിൽ ദേവ പ്രശ്നം വെച്ചാണ് തിയ്യതി കുറിക്കുന്ന ചടങ്ങുകൾ ആരംഭിച്ചത്. വൈകീട്ട് അത്തായ പൂജയ്ക്ക് ശേഷമാണ് തിയ്യതി കുറിച്ചതിന് ശേഷം പിഷാരടി കുടുംബത്തിലെ അംഗം പ്രഖ്യാപനം നടത്തിയത്.

കാളിയാട്ടം കുറിക്കൽ ചടങ്ങിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ പി. നാരായണൻ കുട്ടി നായർ, അംഗങ്ങളായ ഇളയിടത്ത് വോണുഗോപാലൻ, കൊട്ടിലകത്ത് ബാലൻ നായർ, കീഴയിൽ ബാലൻ നായർ, ഈച്ചരാട്ടിൽ അപ്പു നായർ, മുണ്ടയ്ക്കൽ ഉണ്ണി കൃഷ്ണൻ നായർ, തുന്നോത്ത് പ്രമോദ്, ടി.കെ. രാജേഷ്, പി.ടി. രാധാകൃഷ്ണൻ, എക്‌സി. ഓഫീസർ കെ. വേണു, ക്ഷേത്രം മേൽശാന്തി നാരായണൻ മൂസത് ഭക്ത ജനങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *