KOYILANDY DIARY

The Perfect News Portal

പാചക തൊഴിലാളി യൂണിയൻ CITU ജില്ലാ കൺവെൻഷൻ

കൊയിലാണ്ടി; സ്‌കൂൾ പാചക തൊഴിലാളി യണിയൻ CITU കോഴിക്കോട് ജില്ലാ കൺവെൻഷൻ കൊയിലാണ്ടിയിൽ നടന്നു. കൈരളി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് വി.പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജല്ലാ സെക്രട്ടറി വി.പി. കമല അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന ജോ. സെക്രട്ടറി കെ. പുഷ്പ, കമ്മിറ്റി അംഗങ്ങളായ എൻ.കെ. അജിത. കെ. അനിൽ കുമാർ, ജില്ലാ കമ്മിറ്റി അംഗം എം. നാരായണൻ, സിഐടിയു ജില്ലാ കമ്മിറ്റി അംഗം എം.എ. ഷാജി എന്നിവർ സംസാരിച്ചു.

കേവിഡ് കാലത്ത് തൊഴിലും കൂലിയും നഷ്ടപ്പെട്ട പതിമൂന്നായിരത്തിലേറെ വരുന്ന തൊഴിലാളികൾക്ക് കേന്ദ്ര സർക്കാർ പ്രതിമാസം 7500 രൂപ ധനസഹായമായി അനുവദിക്കുക, കുടുംബത്തിൽ ഒരാൾക്ക് 10 കിലോ വീതം അരി സൗജന്യമായി നൽകുക, പ്രതിമാസ വേതനം 21000 രൂപയായി ഉയർത്തുക, തൊഴിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തുക, അന്യായമായ പിരിച്ചു വിടൽ ഒഴിവാക്കുക, അപകടം പറ്റുന്ന തൊഴിലാളികൾക്ക് ഇൻഷൂറൻസ് സംരക്ഷണം ഉറപ്പ് വരുത്തുക, 60 വയസ്സ് കഴിഞ്ഞ മുഴുവൻ തൊഴിലാളികൾക്കും പെൻഷനും മറ്റ് സാമ്പത്തിക സഹായവും അനുവദിക്കുക എന്നീ ആവശ്യങ്ങൾ അടിയന്തരമായി നടപ്പിലാക്കണമെന്ന് കൺവൻഷൻ അധികൃതരോടാവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *