KOYILANDY DIARY

The Perfect News Portal

ഡോക്ടർ അരവിന്ദാക്ഷന്റെ ദേഹവിയോഗത്തിൽ അനുശോചിച്ചു


വടകര : വടകരയിലും, തലശ്ശേരിയിലും ഇപ്പോൾ നാദാപുരം ഗവ. ആശുപത്രിയിലും ഡോക്ടറായി സേവനം അനുഷ്ഠിച്ചു വരുന്ന സിനിമ, സീരിയൽ, നാടകനടനുമായിരുന്ന സി കെ അരവിന്ദാക്ഷൻ ഡോക്ടറുടെ അകാല ചരമം നാടിനെ തീർത്തും ദുഃഖത്തിലാഴ്ത്തിയിരിക്കയാണെന്ന് ജെഡിഎസ് വടകര മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. അനുശോചന യോഗം വടകര എം.എൽ.എ. സി.കെ.നാണു ഉദ്ഘാടനം ചെയ്തു. ജനതാദൾ എസ് വടകര നിയോജക മണ്ഡലം പ്രസിഡണ്ട് ടി.എൻ.കെ. ശശീന്ദ്രൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സജിത്ത് കുമാർ, കൊയിലോത്ത് ബാബു മാസ്റ്റർ, കെ. പ്രകാശൻ, ഒ.കെ. രാജൻ, കെ.കെ. ബാലകൃഷ്ണൻ, ലതിക, ഹരിദേവ് എസ് വി, ജനാർദ്ദനൻ കുന്നോത്ത്, പ്രസാദ് കുരിയാടി, നാണു പുഞ്ചിരിമിൽ, ധനേഷ് , ലിജിൻ രാജ്, റിനീഷ്‌,ഖാലിദ് കെ, സമീർ. വി. എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *