KOYILANDY DIARY

The Perfect News Portal

ഇന്ധനവില വർധനക്കെതിരെ ജനതാദൾ (എസ്സ്) പന്തം കൊളുത്തി പ്രതിഷേധിച്ചു

കൊയിലാണ്ടി: ഇന്ധനവില വർധനക്കെതിരെ ജനതാദൾ (എസ്സ്) ബാലുശ്ശേരി നിയോജക മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. സാധാരണക്കാരായ വീട്ടമ്മമാരുടെ നടുവൊടിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. കോവിഡ് മൂലം ദുരിതത്തിലായായ രാജ്യത്തെ ജനങ്ങളെ കഷ്ടപ്പാടിൽ നിന്നും കൂടുതൽ ദുരിതത്തിലേക്ക് തള്ളി വിടുന്ന കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധത എങ്ങും പ്രകടമാകുകയാണെന്ന്‌ ജനതാദൾ (എസ്സ്) ബാലുശ്ശേരി മണ്ഡലം കമ്മറ്റി അഭിപ്രായപ്പെട്ടു. വിലവർധനവിൽ യോഗം ശക്തമായി പ്രതിഷേധിച്ചു. പ്രസിഡന്റ്, ഇ അഹമ്മദ് അധ്യക്ഷത വഹിച്ച യോഗത്തിൽ സജി പൂനത്ത്, ടി കെ കരുണാകരൻ, രതീഷ് ടി കെ, ശശി തയ്യുള്ളതിൽ, അരുൺ നമ്പിയാട്ടിൽ, ബിനീഷ്, നിജീഷ് നാറാത്ത്, സുരേഷ് ടി പി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *