KOYILANDY DIARY

The Perfect News Portal

ആകാശവാണി കോഴിക്കോട് നിലയത്തിൽ പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്ന R.S. ശിവാംബിക (64) നിര്യാതയായി

കോഴിക്കോട് : ആകാശവാണി കോഴിക്കോട് നിലയത്തിൽ പ്രോഗ്രാം എക്സിക്യൂട്ടീവായിരുന്ന R.S. ശിവാംബിക (64) അന്തരിച്ചു. കോഴിക്കോട്, കണ്ണൂർ നിലയങ്ങളിൽ ദീർഘകാലം കുടുബക്ഷേമ വിഭാഗത്തിന്റെയും വയലും വീടും, കിസാൻവാണി വിഭാഗത്തിന്റെ ചുമതല വഹിച്ചു. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ഒട്ടേറെ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ആകാശവാണി കോഴിക്കോട് നിലയം പ്രോഗ്രാം മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്.

ഗവ. മടപ്പള്ളി കോളേജ് മുൻ പ്രിൻസിപ്പൽ P.R. ഗോപാലകൃഷ്ണൻ ആണ് ഭർത്താവ്. മക്കൾ : അമൃത ഗോപാൽ (എൻഫോഴ്സ്മെന്റ് ഓഫീസർ, ഇ.പി. എഫ്, മുംബൈ), അഷിത ഗോപാൽ. മരുമകൻ : അജിത്ത് വിജയൻ (സോഫ്റ്റ് വെയർ എൻജിനിയർ, ബാംഗ്ലൂർ),
സംസ്കാരം (17.02.21) രാവിലെ 9.00 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *