KOYILANDY DIARY

The Perfect News Portal

റിപ്പബ്‌ളിക് ദിന പരേഡിൽ കേരളത്തിൻ്റെ പാരമ്പര്യം വിളിച്ചോതി നിശ്ചല ദൃശ്യം

ഡല്‍ഹി: ഇന്ത്യയുടെ 72ാമത്‌ റിപ്പബ്ലിക്‌ ദിനപരേഡില്‍ മുഖ്യ ആകര്‍ഷണമായി കേരളത്തിൻ്റെ നിശ്ചല ദൃശ്യം. കേരളത്തിൻ്റെ പാരമ്പര്യവും പാരിസ്ഥിതികതയും വിളിച്ചോതുന്ന നിശ്ചല ദൃശ്യം രാജ്‌പഥിലെ കാണികളുടെ മനം കവര്‍ന്നു. കേരളത്തിൻ്റെ പാരമ്പര്യം വ്യക്തമാക്കുന്ന രണ്ട്‌ ഭാഗങ്ങളുള്ള കയര്‍ ഓഫ്‌ കേരള നിശ്ചലദൃശ്യമാണ്‌ കേരളം ഒരുക്കിയത്‌. തേങ്ങയുടേയും തൊണ്ടിന്റേയും ചകിരിയുടേയും പശ്ചാത്തലത്തിലാണ്‌ പരമ്പരാഗത കയര്‍ നിര്‍മാണ ഉപകരണമായ റാട്ടും കയര്‍ പിരിക്കുന്ന ഗ്രാമീണ സ്‌ത്രീകളേയും ചിത്രീകരിച്ചത്‌. മണ്ണൊലിപ്പ്‌ തടയുന്നതിന്‌ നിര്‍മ്മിക്കുന്ന കയര്‍ ഭൂവസ്‌ത്രം വിരിച്ച മാതൃകയിലാണ്‌ നിശ്ചലദൃശ്യത്തിന്റെ പിന്‍വശം.

മണല്‍ത്തിട്ടയില്‍ പ്രതീകാത്മകമായി ഉയര്‍്‌നനു നില്‍ക്കുന്ന കരിക്കിന്റെ മാതൃകയും വശങ്ങളില്‍ വിവിധ പാകത്തിലുള്ള തേങ്ങകളും സമീപത്ത്‌ തൊണ്ട്‌ തല്ലുന്ന സ്‌ത്രീകളും ഉണ്ട്‌.കേരളത്തിന്റെ കായല്‍ പ്രദേശങ്ങളില്‍ കാണപ്പെടുന്ന മണല്‍ത്തിട്ടയും കായലിലേക്ക്‌ ചാഞ്ഞു നില്‍ക്കുന്ന ചീനവലയും കരയില്‍ കായ്‌ച്ച്‌ നില്‍ക്കുന്ന തെങ്ങുകളുമാണ്‌ പശ്ചാത്തലം. അനുഷ്ടാനകലയായ തെയ്യംകൂടി മുന്‍വശത്ത്‌ ഇടംപിടിച്ചതോടെ കേരളത്തിന്റെ സാസം്‌കാരികതയെക്കൂടി അടയാളപ്പെടുന്നതായി നിശ്ചല പരേഡില്‍ അവതരിപ്പിച്ച നിശ്ചലദൃശ്യം.

പ്രശസ്‌ത ടാബ്ലോ കലാകാരന്‍ ബപ്പാദ്യ ചക്രവര്‍ത്തിയാണ്‌ ഇന്‍ഫര്‍മേഷന്‍ ആന്റ്‌ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പിന്‌ വേണ്ടി നിശ്ചല ദൃശ്യം തയാറാക്കിയത്‌. 12 കലാകാരന്‍മാര്‍ നിശ്ചലദൃശ്യത്തിന്‌ വാദ്യവും തെയ്യവും ചീനവലയും ഒരുക്കി. ചെണ്ടവാദ്യത്തിന്റെ അകമ്ബടിയോടെ തോറ്റം ശൈലിയിലുള്ള പശ്ചാത്തല സംഗീതെ ഒരുക്കിയത്‌ ശ്രീവത്സന്‍ മേനോനാണ്‌.

Advertisements

ഇന്ത്യുടെ സാംസ്‌കാരിക പൈതൃകവും വൈവിധ്യവും പ്രദര്‍ശിപ്പിക്കുന്നതായിരുന്നു വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിശ്ചല ദൃശ്യങ്ങള്‍. 32 നിശ്ചല ദൃശ്യങ്ങളാണ്‌ പരേഡില്‍ അണിനിരന്നത്‌. അയോധ്യയുടേയും നിര്‍ദിഷ്ട രാംമന്ദിറിന്റേയും രൂപരേഖ ഉല്‍ഡക്കൊള്ളുന്നതായിരുന്നു ഉത്തര്‍പ്രദേശിന്റെ നിശ്ചല ദൃശ്യം. ഇന്ത്യ മുന്നോട്ട്‌ വെക്കുന്ന ആത്മനിര്‍ഭര്‍ ഭാരത്‌ മുന്‍നിര്‍ത്തി കൊവിഡ്‌ വാക്‌സിന്‍ വികസനത്തിന്റെ വിവിധ ഘട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ച നിശ്ചല ദൃശ്യവും പരേഡില്‍ അണിനിരന്നു. ഡിപ്പാര്‍ട്‌മെന്റ്‌ ഓഫ്‌ ബയോടെക്‌നോളജിയാണ്‌ ടാബ്ലോക്ക്‌ നേത-ത്വം നല്‍കിയത്‌.

Leave a Reply

Your email address will not be published. Required fields are marked *