KOYILANDY DIARY

The Perfect News Portal

ദുരൂഹ സാഹചര്യത്തില്‍​ മരിച്ച നവ വധുവിൻ്റെ ഭര്‍തൃ മാതാവും മരിച്ച നിലയില്‍

കല്ലമ്പലം: തിരുവനന്തപുരം കല്ലമ്പലത്ത്​ നവവധുവിനെ കുളിമുറിയില്‍ കഴുത്തും കൈത്തണ്ടയും മുറിച്ച്‌​ മരിച്ച നിലയില്‍ ക​ണ്ടതിൻ്റെ ദുരൂഹത നിലനില്‍ക്കുന്നതിനിടെ ഭര്‍തൃ മാതാവിനേയും മരിച്ച നിലയില്‍ കണ്ടെത്തി. മുത്താന ഗുരുമുക്കിന് സമീപം​ സുനിത ഭവനില്‍ ശ്യാമളയാണ്​ മരിച്ചത്​.

വീടിനോട്​ ചേര്‍ന്നുള്ള കോഴി ഫാമില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു ശ്യാമളയുടെ മൃതദേഹം. ശ്യാമളയുടെ മകന്‍ ശരത്തിൻ്റെ ഭാര്യ ആതിര ഷാജി (24) യെ ഈ മാസം 15ന്​ വെള്ളിയാഴ്​ച കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

വീട്ടിലെ കുളിമുറിയില്‍ കൈ ഞരമ്പ് മുറിച്ച നിലയിലും കഴുത്ത് മുറിച്ച്‌ രക്തം വാര്‍ന്ന നിലയിലുമായിരുന്നു ആതിരയു​ടെ മൃതദേഹം കണ്ടെത്തിയത്​. ആതിരയുടെയും ഭര്‍ത്താവ്​ ശരത്തിൻ്റെ യും കുടുംബങ്ങള്‍ മരണം കൊലപാതകമാണെന്ന ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ആത്മഹത്യയാണെന്ന നിഗമനത്തിലാണ്​ പൊലീസ്​.

Advertisements

Leave a Reply

Your email address will not be published. Required fields are marked *