KOYILANDY DIARY

The Perfect News Portal

വൈ. എം കുമാരൻ അനുസ്മരണം


കൊയിലാണ്ടി:  പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ എസ്‌ നേതാവും ആയിരുന്ന  വൈ. എം. കുമാരൻ അനുസ്മരണം നടത്തി. വടകര എം. എൽ. എ. സി. കെ. നാണു അനുസ്മരണം ഉദ്ഘാടനം ചെയ്തു. ജനതാദൾ എസ്‌ ഏറാമല പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓർക്കാട്ടേരി കെ കുഞ്ഞിരാമക്കുറുപ്പ് ഹാളിൽ നടന്ന ചടങ്ങിൽ ജനതാദൾ എസ്‌ വടകര  നിയോജക മണ്ഡലം പ്രസിഡണ്ട് ടി എൻ കെ ശശീന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വിവിധ പാർട്ടികളിൽ നിന്ന് രാജി വച്ച് എത്തിയവർക്ക് സി കെ നാണു എം എൽ എ  പതാക കൈമാറി.

എറാമല പഞ്ചായത്തിലെ എൽ. ജെ. ഡി, ഐ എൻ എൽ, മുസ്ലിം ലീഗ് തുടങ്ങിയ പാർട്ടികളിൽ നിന്നാണ് ജനതാദൾ എസ്‌ ലേക്ക് കടന്ന് വന്നിട്ടുള്ളത്. വടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി പി ബിന്ദു വിനെയും വിജിഷയെയും ജനതാദൾ എസ്‌ ജില്ലാ പ്രസിഡണ്ട് കെ ലോഹ്യ ആദരിച്ചു. കെ പ്രകാശൻ, ബാബു. കെ, ഒ. കെ. രാജൻ, പ്രമോദ് കെ. പി, ഖാലിദ്, ഹരിദേവ് എസ്.‌ വി, ചാലംകുനിയിൽ കുഞ്ഞിരാമൻ  തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *