KOYILANDY DIARY

The Perfect News Portal

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിഐടിയു നേതൃത്വത്തിൽ കൊയിലാണ്ടി ആർ.ടി. ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

കൊയിലാണ്ടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓട്ടോ, ടാക്സി, ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സിഐടിയു കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജോയിൻ്റ് ആർ.ടി. ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. മാർച്ച് യൂണിയൻ ജില്ലാ സെക്രട്ടരി ഏ. സോമശേഖരൻ ഉദ്ഘാടനം ചെയ്തു. കെ.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു.

  • 15 വർഷം പഴക്കമുള്ള ഡീസൽ ഓട്ടോ സർവ്വീസ് നിർത്തണമെന്ന ഉത്തരവിൽ ഇളവ് വരുത്തുക,
  • ജിപിഎസ് നിർബന്ധമാക്കിയ ഉത്തരവിൽ നിന്നും പഴയ വാഹനങ്ങളെ ഒഴിവാക്കുക,
  • 15 വർഷ ടാക്‌സിൻമേൽ പലിശയും പിഴ പലിശയും ഈടാക്കുന്നത് അവസാനി്പ്പിക്കുക,
  • ഓട്ടോ ടാക്‌സി ചാർജ്ജ് പുതുക്കി നിശ്ചയിക്കുക,
  • സർക്കാർ നീട്ടി നൽകിയ എല്ലാ സർട്ടിഫിക്കറ്റുകൾക്കും ഫൈൻ ഈടാക്കുന്നത് അവസാനിപ്പിക്കുക,
  • കോവിഡ് പ്രതിസന്ധിമൂലം മീറ്റർ സീലിംഗ് വൈകിയതിനുള്ള പിഴ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.

എ.കെ. ശിവദാസ്, പി.കെ. രാജു, എ.കെ. ഹമീദ്, ഗിരീഷ് എന്നിവർ നേതൃത്വ നൽകി. ലിബീഷ് എൽ.ബി. സ്വാഗതവും ഗോപി ഷെൽട്ടർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *