KOYILANDY DIARY

The Perfect News Portal

കാൽനട യാത്രക്കാരിയെ ബൈക്കിടിച്ച് പരിക്കേൽപ്പിച്ച് കടന്നുകളഞ്ഞ ആളെ തിരിച്ചറിഞ്ഞു

കൊയിലാണ്ടി: ദേശീയപാതയിൽ ശോഭിക  ടെക്സ്റ്റൈൽസിന് എതിർ വശം ദേശീയ പാതയോരത്  നിന്നും ഓറഞ്ച്  വാങ്ങി  റോഡ് മുറിച്ചു കടക്കുകയായിരുന്ന ഭവാനി  (55) വയസ് എന്ന സ്ത്രിയെ  ബുള്ളറ്റ് ഇടിച്ചു തെറിപ്പിക്കുകയും റോഡിൽ തെറിച്ചു വീണു  തലയ്ക്കു ഗുരുതര പരിക്ക് പറ്റി കൊയിലാണ്ടി  താലൂക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും  മെഡിക്കൽ കോളേജിലേക്ക്  റെഫർ  ചെയ്ത്  ആംബുലൻസിൽ കൊണ്ട് പോയതിനു ശേഷം വാഹനമോടിച്ചയാളെ പറ്റി യാതൊരു വിവരവും  ഇല്ലായിരുന്നു.  

4 ദിവസത്തെ  അന്വേഷണതിനിടയിൽ  ഇന്നലെ പോലീസിന്  നിർണായകമായ വിവരം ലഭിച്ചതാണ് അറിയുന്നത്. പ്രതിയെ കണ്ടെത്താൻ  സഹായിച്ചത് ദേശീയ പാതയോരത്തെ  നിരവധി കടകളിലെ  സി.സി.ടി.വി. ദൃശ്യങ്ങൾ  പോലീസ് പരിശോധിച്ചു പുറത്ത് വിട്ടിരുന്നു. മൂടാടിയിലുള്ള  ഷംഷീർ (33) വയസ്സ്  ആണ്. ഇയാൾ തലശേരിയിൽ  ഹോസ്പിറ്റലില്  സ്റ്റാഫ്‌  ആയി  ജോലി ചെയ്യുകയാണെന്നറിയുന്നു. ഉച്ച സമയത്തു നടന്ന അപകട മായിട്ട് പോലും  ആരും വാഹനത്തിന്റെ  നമ്പർ ശ്രധിച്ചിരുന്നില്ല. തെളിയിക്ക പെടാത്ത  കേസുകളിലേക്കു  നീങ്ങുന്ന തിനിടയിലാണ്  നിർണായക വിവരം ലഭിച്ചത്. 

തലക്ക് ഗുരുതര പരിക്ക് പറ്റിയ  ഭവാനിയമ്മ  ഇപ്പോഴും  കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ  തീവ്ര പരിചരണ വിഭാഗത്തിൽ  ചികിത്സയിലാണ്  ഇത്തരത്തിൽ വാഹനം ഇടിച്ചു  പരിക്കേറ്റും, മരണപ്പെട്ടും  തെളിയിക്കാൻ പ്രയാസമുള്ള  നിരവധി കേസുകൾ  കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ  മുൻപും ഉണ്ടായിട്ടുണ്ട്. ഒരു വർഷം മുൻപ് പാലക്കുളത്തു വെച്ച്  കാൽനടയാത്രക്കാരനെ  ഇടിച്ചു  തെറിപ്പിച്ച്  മരണപ്പെട്ട കേസിൽ പ്രതിയെ  കണ്ടെത്താൻ ഇതുവരെ  കഴിഞ്ഞിട്ടില്ല. കൊയിലാണ്ടി സർക്കിള് ഇൻസ്‌പെക്ടർ  സുഭാഷ് ബാബുവിന്റെ  നേതൃത്വത്തിൽ  സീനിയർ സിവിൽ പോലീസ് ഓഫീസർ, ബിജു വാണിയംകുളം, കെ. സുനിൽ . ബൈജു, ഷൈബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ  തിരിച്ചറിയാന് സഹായിച്ചത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *