KOYILANDY DIARY

The Perfect News Portal

ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ബുധനാഴ്ച കൊയിലാണ്ടിയിൽ പ്രതിരോധ സംഗമം

കോഴിക്കോട്: മതേതര ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ കെ.എസ് ടി.എ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിരോധ സംഗമത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടിയില് നടക്കും. ജനുവരി 13ന് ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് കൊയിലാണ്ടി ബസ്റ്റാൻഡ് പരിസരത്ത് നടക്കുന്ന സംഗമം കേളു ഏട്ടൻ പഠനകേന്ദ്രം ഡയർക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ നിർവഹിക്കുമെന്ന് ഭാരവാഹികള് പറഞ്ഞു. സുസംഘടിതമായ സ്കൂൾ സംവിധാനങ്ങൾക്ക് പകരം അനൗപചാരിക വിദ്യാഭ്യാസത്തെയാണ് ദേശീയ വിദ്യാഭ്യാസ നയം പ്രോത്സാഹിപ്പിക്കുന്നത്. 

അഞ്ചാം ക്ലാസ് മുതൽ നടക്കുന്ന ടെർമിനൽ പരീക്ഷകൾ ദളിതരെയും ആദിവാസികളെയും പിന്നോക്കക്കാരെയും സ്കൂളിൽ നിന്ന്  അകറ്റി നിര്ത്തും. തെറ്റായ മാനദണ്ഡങ്ങൾ മുന്നോട്ടുവെച്ച് സാമൂഹിക നീതിയുടെ മെറിറ്റുകൾ അട്ടിമറിക്കപ്പെടും. സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. വർഗീയതയും  ജാതി മേൽക്കോയ്മയും  ആയുധമാക്കി കേന്ദ്ര സർക്കാർ  ഇന്ത്യൻ വിദ്യാഭ്യാസത്തെ വീണ്ടും ബ്രാഹ്മണ വൽക്കരിക്കാനുളള ബോധപൂർവമായ ആസൂത്രണമാണ് നടത്തുന്നത്.

പൊതു സമൂഹവുമായി ഈ വിഷയങ്ങൾ തുറന്നു സംവദിക്കുന്ന പ്രസ്തുത പരിപാടിയിൽ മുഴുവൻ മതേതര വിശ്വാസികളും പങ്കെടുക്കണമെന്ന് കെ.എസ്.ടി.എ ആഹ്വാനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി വി.പി. രാജീവൻ, ജില്ലാ പ്രസിഡണ്ട് ബി. മധു, ജില്ലാ ജോ. സെക്രട്ടറി ആർ.എം. രാജൻ, ജില്ലാ എക്സിക്യുട്ടീവ് ഡി.കെ. ബിജു, സബ് ജില്ലാ സെക്രട്ടറി സി. ഉണ്ണികൃഷ്ണൻ, സബ് ജില്ല പ്രസിഡണ്ട് ഗണേഷ് കക്കഞ്ചേരി എന്നിവർ പങ്കെടുത്തു.

Advertisements
ReplyForward

Leave a Reply

Your email address will not be published. Required fields are marked *