KOYILANDY DIARY

The Perfect News Portal

വാളയാര്‍ കേസ്‌ സിബിഐയ്‌ക്ക്‌ വിടാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: വാളയാറില്‍ രണ്ട് ദലിത് പെണ്‍കുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ്​ സി.ബി.ഐക്ക് വിട്ടു. സി.ബി.ഐക്ക് കൈമാറാനുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടു. കേസ് ഏറ്റെടുക്കണമോ എന്ന കാര്യത്തില്‍ സി.ബി.ഐ അന്തിമ തീരുമാനമെടുക്കും.

പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. കേരളാ പൊലീസോ മറ്റ് ഏജന്‍സികളോ അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ലെന്നും സി.ബി.ഐക്ക് കേസ് കൈമാറണമെന്നും ആയിരുന്നു രക്ഷിതാക്കള്‍ ആവശ്യം.

കേസില്‍ തുടരന്വേഷണം പൊലീസ് നടത്തുന്നതില്‍ വിശ്വാസമില്ലെന്നും പുനര്‍ വിചാരണ കൊണ്ടുമാത്രം പ്രതികള്‍ ശിക്ഷിക്കപ്പെടില്ലെന്നും വാളയാര്‍ സമരസമിതിയും ചൂണ്ടിക്കാട്ടിയിരുന്നു. സി.ബി.ഐ അന്വേഷണമോ ഹൈകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമോ വേണമെന്നായിരുന്നു സമരസമിതിയുടെ നിലപാട്.

Advertisements

വാളയാറില്‍ 13കാ​​രി​​​യെ 2017 ജ​​നു​​വ​​രി 13നും ​​ഒ​​മ്ബ​​തു വ​​യ​​സ്സു​​കാ​രി​യെ മാ​​ര്‍​​ച്ച്‌ നാ​​ലി​​നും തൂ​​ങ്ങി​​മ​​രി​​ച്ച നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. ഇ​​രു​​വ​​രും പ്ര​​കൃ​​തി​​വി​​രു​​ദ്ധ പീ​​ഡ​​ന​​ത്തി​​നി​​ര​​യാ​​യ​താ​​യി ക​​ണ്ടെ​​ത്തിയിരുന്നു. വി. മധു, ഷിബു, എം. മധു എന്നിവരാണ് കേസുകളിലെ ഒന്നും രണ്ടും നാലും പ്രതികള്‍. ​മൂന്നാം പ്രതി പ്രദീപ്​കുമാര്‍ ആത്മഹത്യ ചെയ്​തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *