KOYILANDY DIARY

The Perfect News Portal

ക​ര്‍​ഷ​ക​ സ​മ​ര​ത്തി​ന്​ ഐ​ക്യ​ദാ​ര്‍​ഢ്യ​മ​റി​യി​ച്ച് മ​ഹാ​റാ​ലി

കോ​ഴി​ക്കോ​ട്​: ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന ക​ര്‍​ഷ​ക​ സ​മ​രം ഇ​ന്ത്യ​യി​ലെ തൊ​ഴി​ലാ​ളി വ​ര്‍​ഗം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന്​ രാ​ഷ്​​ട്രീ​യ കി​സാ​ന്‍ മ​ഹാ​സം​ഘ്​ നേ​താ​വ്​ പി.​ടി. ജോ​ണ്‍ ക​ര്‍​ഷ​ക​ സ​മ​ര​ത്തി​ന്​ ഐ​ക്യ​ദാ​ര്‍​ഢ്യ​മ​റി​യി​ച്ച്‌​ കോ​ഴി​ക്കോ​ട്ട്​ പൗ​ര​സ​മി​തി സം​ഘ​ടി​പ്പി​ച്ച മ​ഹാ​റാ​ലി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ മാ​നാ​ഞ്ചി​റ​യി​ല്‍ സ​മ​ര​ത്തി​ല്‍ പ​​ങ്കെ​ടു​ത്താ​ല്‍ പോ​രാ. രാ​ജ്യം സ്​​തം​ഭി​പ്പി​ക്കു​ന്ന സ​മ​ര​ത്തി​ന്​ എ​ല്ലാ ട്രേ​ഡ്​ യൂ​നി​യ​നു​ക​ളും ഒ​രു​മി​ച്ചി​റ​ങ്ങ​ണം. 19 മ​ണി​ക്കൂ​റി​ല്‍ ഒ​രു ക​ര്‍​ഷ​ക​ന്‍ വീ​തം സ​മ​ര​മു​ഖ​ത്ത്​ ര​ക്ത​സാ​ക്ഷി​യാ​വു​ക​യാ​ണ്. ക​മ്ബ​നി​ക​ള്‍​ക്കു​​വേ​ണ്ടി നി​യ​മ​മു​ണ്ടാ​ക്കു​ന്ന ബ​നാ​ന റി​പ്പ​ബ്ലി​ക്കാ​യി മാ​റി​യി​രി​ക്ക​യാ​ണ്​ രാ​ജ്യം.

കേ​ര​ള​ത്തി​ല്‍ റി​പ്പ​ബ്ലി​ക്​ ദി​ന​ത്തി​ല്‍ ക​ര്‍​ഷ​ക​രു​ടെ​യും ആ​ക്​​ടി​വി​സ്​​റ്റു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം​ വി​ഴി​ഞ്ഞം തു​റ​മു​ഖ​​ത്തേ​ക്ക് മാ​ര്‍​ച്ച്‌​ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ​

Advertisements

സ്​​ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ള്‍​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നു പേ​ര്‍ പ​​ങ്കെ​ടു​ത്ത റാ​ലി ഫ്രാ​ന്‍​സി​സ് റോ​ഡ് ഗ്രാ​ന്‍​ഡ് ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് ആ​രം​ഭി​ച്ച്‌ മു​ഹ​മ്മ​ദ​ലി ക​ട​പ്പു​റം, സൗ​ത്ത് ബീ​ച്ച്‌, ആ​കാ​ശ​വാ​ണി വ​ഴി ഗാ​ന്ധി പ്ര​തി​മ​ക്കു മു​ന്നി​ല്‍ സ​മാ​പി​ച്ചു.

പൗ​ര​സ​മി​തി ചെ​യ​ര്‍​മാ​ന്‍ ഇ.​വി. ഉ​സ്മാ​ന്‍ കോ​യ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ കെ. ​മൊ​യ്തീ​ന്‍​കോ​യ, എ​സ്.​കെ. അ​ബൂ​ബ​ക്ക​ര്‍, ഉ​ഷാ​ദേ​വി ടീ​ച്ച​ര്‍, പി. ​മൊ​ഹ്സി​ന,അ​ല്‍​ഫോ​ണ്‍​സ, പി.​എം. ഇ​ഖ്ബാ​ല്‍, ഫൈ​സ​ല്‍ പ​ള്ളി​ക്ക​ണ്ടി, പി.​ടി. ബി​ച്ചു, പി.​എ​ന്‍. വ​ലീ​ദ്, പി.​ടി. ആ​സാ​ദ്, ബി.​വി. അ​ശ്റ​ഫ്, വി.​എ​സ്. അ​ബൂ​ബ​ക്ക​ര്‍, എ​ന്‍.​പി. നൗ​ഷാ​ദ്, സി.​കെ. കോ​യ, എ​ന്‍.​വി. സു​ബൈ​ര്‍, സി.​എ. സ​ലിം, കെ.​എം. റാ​ഷി​ദ്, ഐ.​പി. ഉ​സ്മാ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Leave a Reply

Your email address will not be published. Required fields are marked *