KOYILANDY DIARY

The Perfect News Portal

ന​ട​ന്‍ ജ​നാ​ര്‍​ദ​ന​ന്‍ മൂ​ഴി​ക്ക​ര​യെ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

ത​ല​ശ്ശേ​രി: നാ​ട​ക-​ച​ല​ച്ചി​ത്ര ന​ട​ന്‍ ജ​നാ​ര്‍​ദ​ന​ന്‍ മൂ​ഴി​ക്ക​ര​യെ (60) വീ​ട്ടു​കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഞാ​യ​റാ​ഴ്‌​ച ഉ​ച്ച 12ഓടെ ​യാ​ണ്‌ മൃ​ത​ദേ​ഹം ക​ണ്ട​ത്‌. രാ​വി​ലെ​യാ​ണ്‌ ജ​നാ​ര്‍​ദ​ന​നെ കാ​ണാ​താ​യ​ത്‌. തി​ര​ച്ചി​നി​ട​യി​ലാ​ണ് കി​ണ​റ്റി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പ്ര​ദ​ക്ഷി​ണം, ഇം​ഗ്ലീ​ഷ്‌ മീ​ഡി​യം, മ​ഴ​മേ​ഘ പ്രാ​വു​ക​ള്‍, ക​ക്ഷി: അ​മ്മി​ണ്ണി​പി​ള്ള തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലും 52 ലേ​റെ നാ​ട​ക​ങ്ങ​ളി​ലും ശ്രീ​മു​ത്ത​പ്പ​ന്‍ സീ​രി​യ​ലി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്‌.

തി​രു​വ​ങ്ങാ​ട്‌ സ്‌​പോ​ര്‍​ടി​ങ് യൂ​ത്​​സ്‌ ക​ലാ​വി​ഭാ​ഗ​മാ​യ ശ്യാ​മ​യി​ലൂ​ടെ​യാ​ണ്‌ നാ​ട​ക​രം​ഗ​ത്തെ​ത്തി​യ​ത്. പൊ​ന്ന്യം ക​ലാ​ധാ​ര​യു​ടെ നാ​ട​ക​ങ്ങ​ളി​ലും വേ​ഷ​മി​ട്ടു. അ​ഭി​ന​യ​മി​ക​വി​ന്‌ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​മാ​ക്കൂ​ല്‍ ശ്രീ​ശ​ങ്ക​ര ക​ലാ​ക്ഷേ​ത്ര പ്ര​സി​ഡ​ന്‍​റാ​ണ്‌. മൂ​ഴി​ക്ക​ര വി​ജ്ഞാ​ന​വേ​ദി വാ​യ​ന​ശാ​ല ഭാ​ര​വാ​ഹി​യാ​യും പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.

Advertisements

പ​രേ​ത​രാ​യ കേ​ളു-​കാ​ര്‍​ത്ത്യാ​യ​നി ദ​മ്ബ​തി​ക​ളു​ടെ മ​ക​നാ​യ ജ​നാ​ര്‍​ദ​ന​ന്‍‌ അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ശ​ശി​ധ​ര​ന്‍, പ്ര​സ​ന്ന, പ​രേ​ത​നാ​യ ഹ​രി​ദാ​സ​ന്‍. പോ​സ്‌​റ്റ്‌​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം തി​ങ്ക​ളാ​ഴ്‌​ച ഉ​ച്ച 12നു ​മൂ​ഴി​ക്ക​ര മ​ഞ്ച​ക്ക​ല്‍ മ​ലാ​ല്‍ വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്‌​ക​രി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *