എടപ്പാള്‍: വീട്ടുകാര്‍ പുറത്തു പോയ സമയത്ത് വന്‍ മോഷണം. 125 പവന് സ്വര്‍ണവും 65,000 രൂപയും മോഷണം പോയി. മലപ്പുറം ചേകനൂര്‍ പുത്തംകുളം മുതുമുറ്റത്ത് മുഹമ്മദ്കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴച രാവിലെ വീട്ടുകാര്‍ തൃശൂരിലേക്കു പോയതായിരുന്നു. രാത്രി പത്തു മണിയോടെ വീട്ടില്‍ തിരികെയെത്തിയപ്പോഴാണ് മോഷണം അറിയുന്നത്.
അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവുമാണ് നഷ്ടമായത്. വാതിലുകള്‍ക്കോ അലമാരക്കോ യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ലായെന്നത് മോഷണം സംബന്ധിച്ച് ദുരൂഹത വര്‍ധിപ്പിക്കുന്നു. പൊന്നാനി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.