KOYILANDY DIARY

The Perfect News Portal

ഗുജറാത്തില്‍ പടര്‍ന്ന് പിടിച്ച്‌ അപൂര്‍വ രോഗം

അഹമ്മദാബാദ്: ഗുജറാത്തിലും മറ്റ് നാലിടങ്ങളിലും പടര്‍ന്ന് പിടിച്ച്‌ അപൂര്‍വ രോഗം. കടുത്ത ജാഗ്രതയിലാണ് ആരോഗ്യ മേഖല. കൊവിഡിന് പുറമേ ഇത്തരമൊരു രോഗം കൂടി വന്നത് ഗുജറാത്തിനെയാണ് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. മരണം വരെ സംഭവിക്കുന്ന ഫംഗസ് രോഗബാധയാണ് ഇതെന്നാണ് കണ്ടെത്തല്‍. മ്യൂക്കോമൈക്കോസിസ് എന്നാണ് ഫംഗസിൻ്റെ പേര്. ദില്ലിയിലും മുംബൈയിലും രോഗം പടര്‍ന്ന് പിടിക്കുന്നുണ്ട്. പക്ഷേ ഗുജറാത്തിലെ അഹമ്മദാബാദിലാണ് ഏറ്റവും രൂക്ഷമായ വൈറസ് ബാധയുള്ളത്.

ഒമ്പത് പേരാണ് അഹമ്മദാബാദില്‍ അപൂര്‍വ രോഗത്തെ മരിച്ചത്. മൊത്തം കേസിൻ്റെ 44 ശതമാനവും ഉള്ളത്. പലര്‍ക്കും കാഴ്ച്ച ശക്തി നഷ്ടപ്പെടുന്നതിലേക്കാണ് ഈ രോഗം കാരണമാകുന്നത്. കൊവിഡ് കാരണമാണ് ഈ രോഗത്തിൻ്റെ വളര്‍ച്ചയുണ്ടായതെന്ന് ഇഎന്‍ടി സര്‍ജന്‍മാര്‍ സംശയിക്കുന്നു. ബ്ലാക്ക് ഫംഗസ് എന്നാണ് ഇവര്‍ മ്യൂക്കോമൈക്കോസിസിനെ വിളിക്കുന്നത്. കൊവിഡ് രോഗം ഭേദമാക്കാത്തവരില്‍ ഇത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകും. മരണത്തിന് വരെ കാരണാകാനും സാധ്യതയുണ്ട്.

അപൂര്‍വ രോഗമാണെങ്കിലും ഇത് തീര്‍ത്തും വരാന്‍ സാധ്യതയില്ലാത്ത രോഗമല്ല. പക്ഷേ ഇത്രയും കൂടുതലായി വരാറില്ല. അത് കൊവിഡിനെ തുടര്‍ന്നുണ്ടാവുന്നതാണെന്ന് ഡോക്ടര്‍മാര്‍ സംശയിക്കുന്നു. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ 13 കൊവിഡ് കേസുകളാണ് മ്യൂക്കോമൈക്കോസിസിന്റെ പരിധിയില്‍ വന്നത്. അമ്ബത് ശതമാനത്തില്‍ അധികം രോഗികള്‍ക്ക് കാഴ്ച്ച നഷ്ടമായി. മരണനിരക്ക് 50 ശതമാനത്തിലെത്തി. ശ്വാസ തടസ്സമടക്കമുള്ള പ്രശ്‌നങ്ങളാണ് രോഗികള്‍ നേരിടുന്നത്. മസ്തിഷ്‌കവുമായി ബന്ധപ്പെട്ടാണ് ചില മരണങ്ങളെന്നും സര്‍ ഗംഗാ റാം ആശുപത്രിയിലെ ഇഎന്‍ടി ഡോക്ടര്‍മാര്‍ പറയുന്നു.

Advertisements

വളരെ അപകടം പിടിച്ച എന്നാല്‍ അപൂര്‍വമായിട്ടുള്ള രോഗമാണ് മ്യൂക്കോമൈക്കോസിസ്. മൂക്കിലൂടെയാണ് ഈ രോഗം പടരുക. പിന്നീട് ഇത് കണ്ണിനെ ബാധിക്കും. അതേസമയം പെട്ടെന്നുള്ള ചികിത്സ കൊണ്ട് ആര്‍ക്കും രോഗം ഭേദമാക്കാന്‍ സാധിക്കും. ചികിത്സ കൃത്യ സമയത്ത് കിട്ടിയില്ലെങ്കില്‍ രോഗിക്ക് മരണം വരെ സംഭവിക്കാം. കണ്ണിന് ചുറ്റുമുള്ള പേശികളെ തളര്‍ത്തി, പതിയെ അത് അന്ധതയിലേക്ക് നയിക്കുന്നതാണ് ഈ രോഗത്തിന്റെ ഭീകരത. എന്നാല്‍ എല്ലാവര്‍ക്കും ഈ ഫംഗസ് അപകടകാരിയല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *