KOYILANDY DIARY

The Perfect News Portal

പാചക വാതക വില വീണ്ടും കൂട്ടി

കൊച്ചി: പാചക വാതക വില കേന്ദ്രം വീണ്ടും കൂട്ടി. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ക്ക് 50 രൂപയാണ് കൂട്ടിയത്. ഇതോടെ സിലിണ്ടറിന് 701 രൂപയാണ് പുതിയ വില.

വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉള്ള സിലിണ്ടറുകള്‍ക്കും 27 രൂപ കൂട്ടി. ഇതോടെ അത്തരം സിലണ്ടറുകള്‍ക്ക് 1319 രൂപയായി. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വന്നു.

ഈ മാസം രണ്ടാം തവണയാണ് പാചക വാതക വില കൂടുന്നത്. ഈ മാസം രണ്ടിനാണ് ഇതിനു മുമ്പ് വില കൂടിയത്. അന്നും 50 രൂപയാണ് കൂട്ടിയത്. 5 മാസമായി പാചകവാതക സബ്സിഡിയും മുടങ്ങിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *