KOYILANDY DIARY

The Perfect News Portal

കൊല്ലം ശ്രീ പിഷാരികാവിൽ ഇത്തവണത്തെ തൃക്കാർത്തിക ഉത്സവം ചടങ്ങിലൊതുങ്ങി

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവിൽ ഇത്തവണത്തെ തൃക്കാർത്തിക ഉത്സവം ചടങ്ങിലൊതുങ്ങി. ക്ഷേത്രദർശനത്തിനും വഴിപാടിനുമുള്ള തിരക്കില്ല. പ്രസാദവിതരണവും കാർത്തികപ്പുഴുക്കുമില്ല. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നൂറുകണക്കിനാളുകളാണ് കാർത്തികവിളക്ക് തൊഴാൻ എല്ലാവർഷവും എത്താറുള്ളത്.

കൂടാതെ കാർത്തികവിളക്ക് സംഗീതോത്സവവും നടക്കാറുള്ളതാണ്‌. ക്ഷേത്ര ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ കാർത്തികപ്പുഴുക്കും പായസവും നൽകാറുണ്ട്. നിയന്ത്രണങ്ങളുള്ളതിനാൽ ഇത്തവണ പരിസരവാസികളായ ചുരുക്കം ആളുകളെ എത്തിയിരുന്നുള്ളു.

Leave a Reply

Your email address will not be published. Required fields are marked *