KOYILANDY DIARY

The Perfect News Portal

ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ കാർത്തികവിളക്ക് മഹോത്സവം

കോഴിക്കോട് : ശ്രീകണ്ഠേശ്വര ക്ഷേത്ര യോഗത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന കാർത്തികവിളക്ക് മഹോത്സവം 29-ന് ആഘോഷിക്കും. പുലർച്ചെ 4.30-ന് അഷ്ടദ്രവ്യ ഗണപതിഹോമം, 5.40-ന് പ്രഭാതപൂജ, 10 മണിക്ക് വിശേഷാൽ അഭിഷേകങ്ങളും 11.30-ന് മദ്ധ്യാഹ്ന പൂജയും, ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 6.05-ന് കാർത്തിക ദീപം തെളിയിക്കൽച്ചടങ്ങ് നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും കാർത്തികദീപം തെളിയിക്കൽ.

Leave a Reply

Your email address will not be published. Required fields are marked *