കൊല്ലം: കരുനാഗപ്പള്ളിയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി വഴിയരികിലെ കടത്തിണ്ണയിലേക്ക് പാഞ്ഞു കയറി ഒരാൾ മരിച്ചു. രണ്ടു പേർക്ക് പരുക്കേറ്റു. പത്രവിതരണക്കാരനായ തൊടിയൂർ സ്വദേശി യൂസഫാണ് (60) മരിച്ചത്.
ലോറി വരുന്നത് കണ്ട് കൂടെയുണ്ടായിരുന്ന മറ്റ് പത്ര വിതരണക്കാർ ഓടി രക്ഷപ്പെട്ടെങ്കിലും യൂസഫിന് ഓടാന് സാധിച്ചില്ല. ലോറിക്കടിയിൽ കുടുങ്ങിയ യൂസഫിനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഫയര്ഫോഴ്സ് പുറത്തെടുത്തത്. എന്നാൽ ജീവന് രക്ഷിക്കാനായില്ല. പരിക്കേറ്റ ലോറി ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്.
എറണാകുളം ഭാഗത്തു നിന്ന് വരികയായിരുന്ന ലോറി റോഡിലെ മീഡിയനും തകർത്താണ് എതിര്വശത്തെ കടത്തിണ്ണയിലേക്ക് പാഞ്ഞു കയറിയത്. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം