KOYILANDY DIARY

The Perfect News Portal

മരുതോങ്കര ഗ്രാമ പഞ്ചായത്ത് യു.ഡി എഫ് തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

കുറ്റ്യാടി: ജനപ്രതിനിധികള്‍ എന്നും ജനങ്ങള്‍ക്ക് ഒപ്പമുണ്ടായിരിക്കണമെന്ന് കെ. മുരളിധരന്‍ എം. പി. മരുതോങ്കര പഞ്ചായത്ത് യു.ഡി. എഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അവകാശപെട്ട ദുരിതാശ്വാസ നിധിപോലും ജനങ്ങള്‍ക്ക് നിഷേധിക്കപെട്ടിരിക്കുകയാണ്. ബാലവകാശ കമ്മീഷനെ ചട്ടുകമാക്കുകയും, കമ്മീഷന്‍ വാങ്ങുന്നവരുടെ കയ്യിലെ കളി പാവയായി മുഖ്യമന്ത്രി മാറുകയാണെന്നും മുരളിധരന്‍ പറഞ്ഞു.

വാഴയില്‍ കുഞ്ഞികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജന: സെക്രട്ടറി അഡ്വ: കെ. പ്രവീണ്‍ കുമാര്‍, കെ.പി.സി.സി നിര്‍വാഹ സമിതി അംഗം കെ.ടി ജയിംസ്, ജോണ്‍ പൂതക്കുഴി കേരള കോണ്‍ഗ്രസ് (ജോസഫ്), ജില്ലാ പ്രസിഡന്റ് പി.എം ജോര്‍ജ്, കെ.സൈനുദീന്‍,ടി. എം സൂപ്പി, ടി.പി ആലി, ത്യേസ്യാമ്മ മാത്യു. കെ.പി. അബ്ദുള്‍ റസാഖ്, കെ.സി കൃഷ്ണന്‍, വി.എ. കുരുവിള, പി.കെ.സുരേന്ദ്രന്‍, ബിബി പാറക്കല്‍, വി.ടി ലിനീഷ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *