KOYILANDY DIARY

The Perfect News Portal

മുള്ള​ന്‍​ പാ​യ​ല്‍ പൂത്തുലഞ്ഞു. കാ​ണാ​ന്‍ വ​ന്‍ ജ​ന​ത്തി​ര​ക്ക്

കൊയിലാണ്ടി: പേ​രാമ്പ്ര ആ​വ​ള​പ്പാ​ണ്ടി കു​റ്റി​യോ​ട്ട് ന​ട തോ​ട്ടി​ലെ മുള്ള​ന്‍​പാ​യ​ല്‍ പൂ​വി​ട്ട​തു കാ​ണാ​ന്‍ വ​ന്‍ ജ​ന​ത്തി​ര​ക്ക്. ക​ഴി​ഞ്ഞ ദിവസം പ്ര​ദേ​ശ​ത്തു​കാ​രാ​യ സു​ജേ​ഷും അ​ജി​ത്തു​മാ​ണ്​ പാ​യ​ല്‍ പൂവിൻ്റെ ചി​ത്ര​മെ​ടു​ത്ത് സ​മൂ​ഹ​ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​ത്. ഇതോ​ടെ പ​ത്ര ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളും സ​ഞ്ചാ​രി​ക​ളും കു​റ്റി​യോ​ട്ട് ന​ട​യി​ലേ​ക്ക് ഒ​ഴു​കു​ക​യാ​യി​രു​ന്നു.

തോ​ട്ടി​ല്‍ അ​ര കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ല്‍ പാ​യ​ല്‍ പൂ​വി​ട്ടി​ട്ടു​ണ്ട്. വയ​ല​റ്റ് നി​റ​മു​ള്ള ഈ ​പൂ​വ് കാ​മ​റ ക​ണ്ണി​ലൂ​ടെ അ​തി മ​നോ​ഹ​ര​മാ​ണ്. വെ​യി​ല്‍ ശ​ക്ത​മാ​യ പ​ക​ല്‍ 12 മ​ണി മു​ത​ല്‍ 3 മ​ണി വ​രെ​യാ​ണ് പൂ​വ് വി​ട​ര്‍​ന്നു​നി​ല്‍​ക്കു​ക. ഈ ​സ​മ​യ​ത്ത് എ​ത്തി​യാ​ല്‍ മാ​ത്ര​മാ​ണ് പൂ​ക്ക​ളു​ടെ പൂ​ര്‍​ണ സൗ​ന്ദ​ര്യം ദൃ​ശ്യ​മാ​വു​ക. ഏ​റെ സൗ​ന്ദ​ര്യ​വ​തി​യാ​ണെ​ങ്കി​ലും ഇ​ത് വ​യ​ലി​ല്‍ വ​ള​ര്‍​ന്നാ​ല്‍ നെ​ല്‍കൃ​ഷി ചെ​യ്യാ​ന്‍ വ​ള​രെ പ്ര​യാ​സ​മാ​ണെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *