KOYILANDY DIARY

The Perfect News Portal

മലപ്പുറത്ത് വാഹനാപകടം: ബൈക്ക് യാത്രക്കാരൻ മരിച്ചു

മലപ്പുറം: ലോറിയും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. വണ്ടൂര്‍ കാപ്പില്‍ തേമ്പട്ടി വീട്ടില്‍ ദാസന്‍ ആണ് മരിച്ചത്. വര്‍ക്ക് ഷോപ്പ് ജീവനകാരനായ ഇദ്ദേഹം വീട്ടില്‍ നിന്നും ബൈക്കില്‍ ജോലി സ്ഥലത്തേക്ക് വരുമ്പോഴാണ് അപകടം നടന്നത്.

ദാസന്‍ ഓടിച്ചിരുന്ന ബൈക്ക് നിലമ്പൂര്‍ ഭാഗത്ത് നിന്നും വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇദ്ദേഹത്തെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെക്കിലും മരണം സംഭവിക്കുകയായിരുന്നു. ദാസനൊപ്പുണ്ടായിരുന്ന കാപ്പില്‍ സ്വദേശി അതുലിനും പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *