KOYILANDY DIARY

The Perfect News Portal

കോഴിക്കോട് 24 വൈദ്യുത വാഹന ചാര്‍ജിങ്​ സ്​റ്റേഷനുകള്‍

കോഴിക്കോട്​: ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 24 വൈദ്യുത വാഹന ചാര്‍ജിങ്​ സ്​റ്റേഷനുകള്‍ കൂടി (ഇലക്​ട്രിക്​ വെഹിക്കിള്‍ ചാര്‍ജിങ്​ സ്​റ്റേഷന്‍) ഉടന്‍ ആരംഭിക്കും. കെ.എസ്​.ഇ.ബിയുടെ നേതൃത്വത്തില്‍ ബീച്ച്‌​ ആശുപത്രി, സിവില്‍ സ്​റ്റേഷന്‍, പാവങ്ങാട്​, വെള്ളയില്‍ തുടങ്ങിയ സ്ഥലങ്ങളിലാണ്​ സ്​റ്റേഷനുകള്‍ ആരംഭിക്കുന്നത്​. ആദ്യഘട്ടമായി കെ.എസ്​.ഇ.ബി നല്ലളം സബ്​സ്​റ്റേഷനോട്​ ചേര്‍ന്നുള്ള സ്​റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി. ആദ്യ മൂന്നുമാസം സൗജന്യമായി വാഹനങ്ങള്‍ക്ക്​ ഇവിടെനിന്ന്​ വൈദ്യുതി സംഭരിക്കാം.

തിരുവനന്തപുരത്തെയും എറണാകുളത്തെയും അപേക്ഷിച്ച്‌​ ജില്ലയില്‍ പൊതുവെ വൈദ്യുത വാഹനങ്ങള്‍ കുറവാണ്.​ അതിനാല്‍, ദിവസവും 10ല്‍ ത​ാഴെ കാറുകളാണ്​ ഇവിടെയെത്തുന്നത്​. ചെലവും മലിനീകരണവും കുറവാണെന്നതിനാല്‍ കൂടുതല്‍പേര്‍ ഇത്തരം വാഹനങ്ങളിലേക്ക്​ മാറുന്നതിന്​ താല്‍പര്യപ്പെടുന്നുണ്ട്​. ഇത്​ മുന്‍നിര്‍ത്തിയാണ്​ കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്​. കൂടുതല്‍ ചാര്‍ജിങ്​ സ്​റ്റേഷനുകള്‍ ആരംഭിക്കുന്നതോടെ വൈദ്യുത വാഹനങ്ങള്‍ക്ക്​ കൂടുതല്‍ ജനസ്വീകാര്യത ലഭിക്കുമെന്നാണ്​ കെ.എസ്​.ഇ.ബിയുടെ പ്രതീക്ഷ.

സംസ്ഥാനത്തിപ്പോള്‍ മൊത്തം 10 വൈദ്യുത വാഹന ചാര്‍ജിങ്​ കേന്ദ്രങ്ങളാണ്​ പ്രവര്‍ത്തനം തുടങ്ങിയത്​. ഇവയില്‍ ആറെണ്ണം കെ.എസ്​.ഇ.ബിയുടെയും നാലെണ്ണം അനര്‍ട്ടി​െന്‍റയും ​മേല്‍നോട്ടത്തിലാണ്​. ചാര്‍ജിങ്​ കേന്ദ്രങ്ങളെല്ലാം ആളില്ലാ നിലയങ്ങളായിരിക്കും എന്നതാണ്​ മറ്റൊരു പ്രത്യേകത. മൊബൈല്‍ ആപ്​ വഴിയാണ്​ പണം സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍. മൊബൈല്‍ ആപ്​ ഇന്‍സ്​റ്റാള്‍ ചെയ്​താല്‍ അടുത്തുള്ള സ്​റ്റേഷന്‍, അവിടെ തിരക്കുണ്ടോ എന്നതെല്ലാം അറിയാം. തുടര്‍ന്ന്​ ഒാണ്‍ലൈനായി പണമടച്ചാല്‍ സ്വന്തമായി ഇത്തരം കേന്ദ്രങ്ങളിലെത്തി ചാര്‍ജ്​ ചെയ്യുകയുമാവാം. ഫാസ്​റ്റിങ്​ ചാര്‍ജിങ്​ ആണെന്നതിനാല്‍ അരമണിക്കൂര്‍കൊണ്ട്​ വൈദ്യുതി സംഭരിക്കാം.

Advertisements

അതേസമയം, വീടുകളില്‍നിന്നാ​െണങ്കില്‍ അഞ്ചും ആറും മണിക്കൂര്‍ ചാര്‍ജ്​ ചെയ്യേണ്ടിവരുമെന്നാണ്​ അധികൃതര്‍ പറയുന്നത്​. ഒറ്റ ചാര്‍ജിങ്ങില്‍ 300 കിലോമീറ്ററിലേറെ വരെ വാഹനത്തിന്​ സഞ്ചരിക്കാനാവും.

Leave a Reply

Your email address will not be published. Required fields are marked *