KOYILANDY DIARY

The Perfect News Portal

പേരാമ്പ്രയിൽ കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നു

പേരാമ്പ്ര: കൂരാച്ചുണ്ട് പഞ്ചായത്തിലെ കൃഷിയിടങ്ങളില്‍ കാട്ടുപന്നികള്‍ രൂക്ഷമാകുന്നതായി പരാതി. കഴിഞ്ഞ ദിവസം പത്താം വാര്‍ഡില്‍ കുഴുപ്പള്ളി ജബ്ബാറിൻ്റെ കപ്പകൃഷി കാട്ട് പന്നികള്‍ നശിപ്പിച്ചു.

ലോക് ഡൗണ്‍ കാലത്ത് നട്ടുവളര്‍ത്തിയ കൃഷികളാണ് വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നത്. വീട്ടിനകത്ത് പോലും കാട്ടുപന്നികള്‍ എത്തുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച്‌ നഷ്ടം വിലയിരുത്തണമെന്നാണ് ഇവരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *