KOYILANDY DIARY

The Perfect News Portal

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പട്ട കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്: തൃത്താല വെള്ളിയാങ്കല്ല് ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പട്ട കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.സൗത്ത് തൃത്താല ആടുവളവ് മാടപ്പാട്ട് പട്ടിക്കര വളപ്പിൽ താഹിർ ഫൈസിയുടെ മകൻ ഫർസാൻ (12) ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ ആണ് പുഴയില്‍ ഒഴുക്കില്‍പ്പെട്ടത്. പിതാവിനൊപ്പം പുഴകാണാനെത്തിയതായിരുന്നു. പുഴയുടെ ആഴം കുറഞ്ഞ ഭാഗത്ത് ഇറങ്ങുന്നതിനിടെ ഒഴുക്കിൽപ്പെ ടുകയായിരുന്നു.

തൃത്താല പോലീസ്, ഷൊർണ്ണൂർ, കുന്നംകുളം ഭാഗങ്ങളിൽ നിന്നും ഓരോ അഗ്നി രക്ഷാ യൂണിറ്റുകൾ, ജില്ലാ ട്രോമാ കെയർ, സിവിൽ ഡിഫന്സ്, ക്രിട്ടിക്കൽ കെയർ എന്നിവരുടെ നേതൃത്വത്തിൽ പുഴയിലിറങ്ങി തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് രാത്രി ഒന്പത് മണിയോടെ തിരച്ചിൽ അവസാനിപ്പിച്ചു. വ്യാഴാഴ്ച കാലത്ത് എട്ടരയോടെ ആരംഭിച്ച തിരച്ചിലിലാണ് 11.15ഓടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *