KOYILANDY DIARY

The Perfect News Portal

സീനിയർ ഫോട്ടോഗ്രാഫർ വിയ്യൂർ കീഴലത്ത് വത്സ കുമാർ (കുമാരൻ) (82)

കൊയിലാണ്ടി: കേരളത്തിലെ സീനിയർ ഫോട്ടോഗ്രാഫറും, സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫറുമായിരുന്ന കൊയിലാണ്ടി വിയ്യൂർ കീഴലത്ത് വത്സ കുമാർ (കുമാരൻ) (82) നിര്യാതനായി. പരേതരായ ബാലൻ മാണിക്കോത്തിൻ്റെയും, കീഴലത്ത് ദേവകിയുടെയും മകനാണ്. വൈദ്യുതി വന്നതിനു ശേഷം 1954ൽ കൊയിലാണ്ടിയിൽ എംപീസ് സ്റ്റുഡിയോ ആരംഭിച്ചു. കോടമ്പാക്കം കേന്ദ്രീകരിച്ച് നിരവധി സിനിമകളുടെ സ്റ്റിൽ ഫോട്ടോ ഗ്രാഫറായി പ്രവർത്തിച്ചു. കൊടാക്ക് ഫിലിം കമ്പനിയിലെ സീനിയർ ലാബ് ടെക്നീഷ്യനായും പ്രവർത്തിച്ചിട്ടുണ്ട്.

വൈദ്യുതി എത്തുന്നതിന് മുമ്പ് 1880 ൽ ഫ്രഞ്ച് മാഹി, വടകര എന്നിവിടങ്ങളിൽ ആദ്യമായി ഫോട്ടോഗ്രാഫി ആരംഭിച്ചത് ഇവരുടെ അമ്മാവനായിരുന്ന ദാമോദരൻ ആയിരുന്നു. ഭാര്യ: ശാന്ത, (കണ്ണൂർ) മക്കൾ. വർഷ, വന്ദന, വൈശാഖ്. മരുമക്കൾ: വിവേക്, അപർണ്ണ, പരേതനായ പ്രസാദ്. സഹോദരങ്ങൾ: വേണുഗോപാൽ, (എംപീസ്) രാഘവൻ, മീറ, രമ, ഗിരിജ, ശിവശങ്കരൻ (ബേബി, എംപീ സ്), രാജീവൻ, പരേതരായ വനജ, പാർത്ഥൻ.

Leave a Reply

Your email address will not be published. Required fields are marked *