KOYILANDY DIARY

The Perfect News Portal

കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ക്കു​ന്ന വ്യ​ക്തി​യു​ടെ മു​ഖം കാണാം: പുതിയ മാർഗ്ഗ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ വീണ്ടും പു​തു​ക്കി. കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ക്കു​ന്ന വ്യ​ക്തി​യു​ടെ മു​ഖം ബ​ന്ധു​ക്ക​ള്‍​ക്ക് കാ​ണാ​ന്‍ അ​നു​മ​തി ന​ല്‍​കു​ന്ന​താ​ണ് പു​തി​യ നി​ര്‍​ദ്ദേ​ശം. മൃ​ത​ദേ​ഹ​ത്തി​ന്‍റെ മു​ഖം വ​രു​ന്ന ഭാ​ഗ​ത്തെ ക​വ​റി​ന്‍റെ സി​ബ് തു​റ​ന്ന് അ​ടു​ത്ത ബ​ന്ധു​ക്ക​ള്‍​ക്ക് കാ​ണാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​വ​സ​ര​മൊ​രു​ക്കും.

മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌ മ​ത​പ​ര​മാ​യ ആ​ചാ​ര​ങ്ങ​ളോ​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ന്‍ അ​നു​വാ​ദ​മു​ണ്ടെ​ങ്കി​ലും മൃ​ത​ദേ​ഹ​ത്തി​ല്‍ സ്പ​ര്‍​ശി​ക്കാ​നോ ചും​ബി​ക്കാ​നോ കെ​ട്ടി​പ്പി​ടി​ക്കാ​നോ കു​ളി​പ്പി​ക്കാ​നോ അ​നു​വാ​ദ​മി​ല്ല. സം​സ്കാ​ര ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം 20 ത​ന്നെ​യാ​യി തു​ട​രും. പ​ക്ഷേ, പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ നി​ശ്ച​യ​മാ​യും ആ​ള​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

10 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​രും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രും മ​റ്റ് രോ​ഗ​ങ്ങ​ള്‍ അ​ല​ട്ടു​ന്ന​വ​രും മൃ​ത​ദേ​ഹ​വു​മാ​യി നേ​രി​ട്ട് സ​മ്ബ​ര്‍​ക്ക​മു​ണ്ടാ​കാ​ന്‍ പാ​ടി​ല്ല. മൃ​ത​ദേ​ഹ​ത്തി​ല്‍ നി​ന്നും അ​ണു​ബാ​ധ​യു​ണ്ടാ​കു​ന്ന​ത് ത​ട​യാ​ന്‍ ആ​ഴ​ത്തി​ല്‍ കു​ഴി​യെ​ടു​ത്താ​ക​ണം സം​സ്കാ​രം ന​ട​ത്തേ​ണ്ട​ത്.

Advertisements

കോ​വി​ഡ് മൂ​ലം മ​രി​ക്കു​ന്ന​യാ​ളു​ക​ളു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ള്‍​ക്ക് അ​ത​ത് സ്ഥ​ല​ങ്ങ​ളി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ വേ​ണ്ട മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കും. സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ച്‌ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യ​ണം.

കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ക്കു​ന്ന​വ​രു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​മ്ബോ​ള്‍ പൂ​ര്‍​ണ​മാ​യ മ​ത​ച​ട​ങ്ങു​ക​ള്‍ ന​ട​ത്താ​ന്‍ അ​നു​വാ​ദം ന​ല്‍​ക​ണ​മെ​ന്ന് മുസ്‌ലിം സം​ഘ​ട​ന​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മൃ​ത​ദേ​ഹം കു​ളി​പ്പി​ക്കു​ന്ന​ത് ഉ​ള്‍​പ്പ​ടെ​യു​ള്ള ച​ട​ങ്ങു​ക​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. എ​ന്നാ​ല്‍ ഇ​ക്കാ​ര്യം സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചി​ട്ടി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *