KOYILANDY DIARY

The Perfect News Portal

ഖനനം – താലൂക്കിൽ റെയ്ഡ് ശക്തമാക്കി: ലോറികളും ജെ.സി.ബി.കളും പിടിച്ചെടുത്തു

കൊയിലാണ്ടി: താലൂക്കിൽ പുഴ മണൽ, മണ്ണ് ഖനനത്തിനെതിരെ നടപടി ശക്തമാക്കുന്നതിൻ്റെ ഭാഗമായി കൊയിലാണ്ടി തഹസിൽദാർ സി.പി. മണിയുടെ നേതൃത്വത്തിൽ ചെറുവണ്ണൂർ വില്ലേജിൽ അനധികൃതമായി പുഴ മണൽ കടത്തിയ ഒരു ടിപ്പർ ലോറിയും, അനധികൃതമായി മണൽ കടത്തിയ അഞ്ച് ടിപ്പർ ലോറികളും, കരിങ്കല്ല് കടത്തിയ രണ്ട് ടിപ്പർ ലോറികളും, ഖനനത്തിനുപയോഗിച്ച രണ്ട് ജെസിബി, എസ്കവേറ്ററുകൾ എന്നിവ പിടിച്ചെടുത്തു.

യാതൊരു അനുമതിയുമില്ലാതെ നടത്തുന്ന താലൂക്കിലെ ഖനന പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാനും, അവധി ദിവസങ്ങളിൽ അനധികൃത ഖനനം നടത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രത്യേക സ്ക്വാഡ് രൂപീകരിച്ചതായും തഹസിൽദാർ അറിയിച്ചു. ഡെപ്യൂട്ടി തഹസിൽദാർ ഇ ദിൽഷാദ്, പി.കെ. ലാഹി ക്, സി.പി. ലിതേഷ്, കെ.കെ. വിനോദ്, സി പി. പ്രകാശൻ, വി.ടി.ബിനു, നിജിൽരാജ്, ജോഷി ജോസ്, സുഭീഷ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *