KOYILANDY DIARY

The Perfect News Portal

പിൻസീറ്റിലിരിക്കുന്നവർക്ക് ഹെൽമെറ്റ് ഇല്ലെങ്കിൽ വാഹനമോടിക്കുന്നയാളിന്റെ ലൈസൻസ് നഷ്ടമാകും

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​രു​ച​ക്ര​ ​വാ​ഹ​ന​ങ്ങ​ളി​ല്‍​ ​പി​ന്നി​ലി​രി​ക്കു​ന്ന​യാ​ള്‍​ക്ക് ​ഹെ​ല്‍​മെ​റ്റ് ​ഇ​ല്ലെ​ങ്കി​ലും​ ​വാ​ഹ​ന​മോ​ടി​ക്കു​ന്ന​യാ​ളി​ന്റെ​ ​ഡ്രൈ​വിം​ഗ് ​ലൈ​സ​ന്‍​സ് ​ന​ഷ്ട​മാ​കും.​ ​കേ​ന്ദ്ര​ ​മോ​ട്ടോ​ര്‍​വാ​ഹ​ന​ ​നി​യ​മ​ത്തി​ലെ​ ​പു​തി​യ​ ​ഭേ​ദ​ഗ​തി​പ്ര​കാ​രം​ ​ലൈ​സ​ന്‍​സി​ന് ​അ​യോ​ഗ്യ​ത​ ​ക​ല്പി​ക്കാ​നു​ള്ള​ ​അ​ധി​കാ​രം​ ​ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ണ്ടെ​ന്ന് ​ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ​ക​മ്മി​ഷ​ണ​ര്‍​ ​എം.​ആ​ര്‍​. ​അ​ജി​ത്കു​മാ​ര്‍​ ​അ​റി​യി​ച്ചു. കേ​ന്ദ്ര​നി​യ​മ​ത്തി​ലെ​ 1000​ ​രൂ​പ​ ​പി​ഴ​ 500​ ​രൂ​പ​യാ​യി​ ​സം​സ്ഥാ​നം​ ​കു​റ​ച്ചി​രു​ന്നു.​ ​എ​ന്നാ​ല്‍​ ​മൂ​ന്നു​മാ​സ​ത്തേക്ക് ലൈ​സ​ന്‍​സ് ​സ​സ്‌​പെ​ന്‍​ഡ് ​ചെ​യ്യാ​നു​ള്ള​ ​വ്യ​വ​സ്ഥ​ ​പി​ന്‍​വ​ലി​ച്ചി​ട്ടി​ല്ല.​ ​

കേ​ന്ദ്ര​ ​മോ​ട്ടോ​ര്‍​വാ​ഹ​ന​ ​നി​യ​മ​ത്തി​ലെ ശുപാര്‍ശ അടുത്തമാസം ഒന്നുമുതല്‍ ശക്തമായി നടപ്പാക്കാനാണ് അധികൃതരുടെ തീരുമാനം. ഹെല്‍മറ്റ് ധരിക്കാത്തവരുടെ ലൈസന്‍സ് മൂന്നുമാസത്തേക്കാണ് റദ്ദാക്കുന്നത്. മോട്ടോര്‍വാഹന നിയമം ലംഘിക്കുന്നവരെ റോഡ് സുരക്ഷാ ക്ളാസിനും സാമൂഹ്യസേവനത്തിനും അയയ്ക്കണമെന്നും ഉത്തരവിലുണ്ട്. ഇതും നടപ്പാക്കും.

ഈ വര്‍ഷം ഫെബ്രുവരി​യി​ലാണ് കേന്ദ്രസര്‍ക്കാര്‍ പുതി​യ മോട്ടോര്‍ വാഹന നി​യമങ്ങള്‍ പ്രഖ്യാപി​ച്ചത്.1988ലെ മോട്ടോര്‍ വാഹന നിയമത്തില്‍ കാര്യമായ ഭേദഗതികള്‍ വരുത്തിയായിരുന്നു പുതിയ നിയമങ്ങള്‍ ഉണ്ടാക്കിയത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *