KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഇന്ന് 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു മരണം

കൊയിലാണ്ടിയിൽ ഇന്ന് 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ 9, 24, 27, 28, 29, 31, 35, 36, 37, 38, 44 എന്നീ വാർഡുകളിലാണ് 20 പേർക്ക് രോഗം സ്ഥിരീകരിച്ചത്. വാർഡ് 37ൽ ഇന്ന് ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഐസ്പ്ലാൻ്റ് റോഡിൽ തെക്കെ തോട്ടുംമുഖത്ത് പള്ളിക്ക് സമീപം സബക്ക് മൻസിൽ മുഹമ്മദ് ഹാജി (83) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സംഭവം അറിഞ്ഞ ഉടനെ കൊയിലാണ്ടി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. രമേശൻ, ജെ.എച്ച്.ഐ. പ്രസാദ് കെ.കെ, റഫീഖലി (തുരുവങ്ങൂർ) , ജിഷാന്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം മെഡിക്കൽ കോളജിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കളുടെ സാന്നദ്ധ്യത്തിൽ കൊയിലാണ്ടി മീത്തലക്കണ്ടി പള്ളിയിൽ ഖബറടക്കി.

വാർഡ് 9 വിയ്യൂര് – 1, വാർഡ് 24 മരുതൂര് – 2, വാർഡ് 27 വരകുന്ന് – 1, വാർഡ് 28 കുറുവങ്ങാട് സൌത്ത് – 4, വാർഡ് 29, കുറുങ്ങാട് ചനിയേരി – 2, വാർഡ് 31 കോമത്ത്കര – 2, വാർഡ് 35 വലിയമങ്ങാട് – 2, വാർഡ് 36 വിരുന്ന്കണ്ടി – 1, വാർഡ് 37 കൊയിലാണ്ടി സൌത്ത് ബീച്ച് റോഡ് – 1, വാർഡ് 38 ബീച്ച് റോഡ്, താഴങ്ങാടി – 3, വാർഡ് 44 കണിയാം കുന്നുമ്മൽ – 1 എന്നിങ്ങനെയാണ് ഇന്നത്തെ കോവിഡ് കണക്ക്. പല വാർഡുകളിലെ പോസിറ്റീവ് കേസുകളിൽ നിരവധി പേർക്ക് സമ്പർക്കമുണ്ടെന്നാണ് അറിയുന്നത്.

ഇന്ന് താലൂക്കാശുപത്രിയിൽ നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത്. ഇന്നലെ താലൂക്കാശുപത്രിയിൽ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിൽ 7 പേരും കോഴിക്കോട് സ്വാകാര്യ ലാബിൽ പരിശോധിച്ച രണ്ട് പേർക്കുമാണ് കോവിഡ് പോസിറ്റീവായത്. നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും, വാർഡ് ആർ.ആർ.ടി.യുടെ നേതൃത്വത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും നഗരസഭ ചെയർമാൻ അഡ്വ. കെ.സത്യൻ പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *