KOYILANDY DIARY

The Perfect News Portal

ടാറിംഗ് തകർന്നു: നന്തി മേൽപ്പാലത്തിലെ ഗതാഗത കുരുക്കിനെതിരെ DYFI പ്രതിഷേധ ധർണ്ണ

കൊയിലാണ്ടി: നന്തി മേൽപ്പാലത്തിൽ വലിയ കുഴികൾ രൂപംകൊണ്ട് ഗതാഗത തടസ്സം പതിവായ സാഹചര്യത്തിൽ ആർ.ബി.ഡി.സി.ക്കെതിരെ ഡി.വൈ.എഫ്.ഐ. പ്രതിഷേധവുമായി രംഗത്ത്. നന്തി പാലത്തിലൂടെയുള്ള യാത്ര കഴിഞ്ഞ കുറേ ദിവസങ്ങളായി വൻ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. ടോള്‍ കാലാവധി കഴിഞ്ഞിട്ടും നന്തി മേല്പാലവും ദേശീയപാതാ പരിസരഭാഗങ്ങളും ആർബിഡിസി  ഇതുവരെ നാഷണല്‍ ഹൈവേ അതോറിറ്റിക്ക് കൈമാറിയിട്ടില്ല. പരാതികള്‍ അറിയിക്കുമ്പോള്‍ ഉദ്യോഗസഥർ പരസ്പരം പഴിചാരുന്ന അവസ്ഥയാണുണ്ടാകുന്നത്. ദീര്‍ഘനാളായി ഈ വിഷയത്തില്‍ പരിഹാരം കാണുവാന്‍ ഉദ്യോഗസ്ഥതലത്തില്‍ ഡി വൈഎഫ്ഐ നന്തി മേഖലാ കമ്മിറ്റി ഇടപെട്ടുകൊണ്ടിരിക്കുകയാണ്.

ചർച്ചയുടെ കോവിഡ് പടര്‍ന്നിപിടിക്കുന്ന സാഹചര്യത്തില്‍ പ്രത്യക്ഷസമരങ്ങളിലേയ്ക്ക് ഇറങ്ങാതിരുന്നതും കഴിയാവുന്ന എല്ലാ നടപടികളും കൈക്കൊള്ളുമെന്ന ആർബിഡിസിയുടെ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉറപ്പ് നകിയിരുന്നു പാലം റീ ടെണ്ടര്‍ ചെയ്തുകൊണ്ട് ഉടനടി പരിഹാരം കണ്ടെത്താമെന്നും ഒക്ടോബര്‍ 9,10 തീയ്യതികളില്‍ റീ ടാര്‍ ചെയ്യാമെന്നും ആർബിഡിസി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡി.വൈ.എഫ്.ഐ.ക്ക് ഉറപ്പുനല്‍കുകയുണ്ടായി.

തുടര്‍ച്ചയായുള്ള മഴ പെയ്തതുകൊണ്ടുള്ള പ്രതികൂല കാലാവസ്ഥ കാരണം പണി നടക്കാതെ പോകുകയും അതിന് ശേഷം അനുകൂല കാലാവസ്ഥ ഉണ്ടായിട്ടുപോലും റീ ടാറിങ്ങിന് കാലതാമസം വരുത്തുകയുമാണുണ്ടായത്. കോവിഡ് -19 പടര്‍ന്നുപിടിക്കുന്ന, അടിയന്തിര ആരോഗ്യ  സേവനത്തിലേര്‍പ്പെടുന്ന ആംബുലന്‍സുകള്‍ക്കു പോലും സുഗമമായി സഞ്ചരിക്കാന്‍ കഴിയാത്തത്ര രൂക്ഷമായ അവസ്ഥയിലേയ്ക്ക് കുഴികള്‍ മാറിക്കൊണ്ടിരിക്കുകയാണ്.

Advertisements

ആർബിഡിസി യുടെ ഈ അനാസ്ഥയില്‍ പ്രതിഷേധിച്ച്  ഡി വൈഎഫ്ഐ നന്തി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേല്പാലത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ പ്രസിഡന്റുമായ അഡ്വ. എല്‍.ജി. ലീജീഷ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എ.വി. ശരത് അദ്ധ്യക്ഷതവഹിച്ച സമരത്തിൽ പയ്യോളി ബ്ലോക് സെക്രട്ടറി എ.കെ. ഷൈജു സംസാരിച്ചു. മേഖലാ സെക്രട്ടറി പ്രശോഭ് ചാത്തോത്ത് സ്വാഗതവും ഹരികൃഷ്ണൻ. ടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *