KOYILANDY DIARY

The Perfect News Portal

പി.കെ. കബീർ സലാലയെ കോഴിക്കോട് കാം കോ പ്രസിഡണ്ടായി നിയമിച്ചു

കോഴിക്കോട് ജില്ല അഗ്രികൾച്ചറിസ്റ്റസ് ആൻഡ് മർക്കൻ്റയിൻസ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി അഡ്മിനി സ്ട്രേറ്റീവ് കമ്മിറ്റി പ്രസിഡൻറായി പി.കെ. കബീർ സലാലയെ തെരഞ്ഞെടുത്തു. അഡ്മിനിസ്ടേറ്റീവ് കമ്മിറ്റി അംഗങ്ങളായി അഡ്വ. കെ. ആനന്ദ കനകത്തേയും, ശശിധരൻ അയനിക്കാടിനേയും നാമനിർദ്ദേശം ചെയ്തു. കോഴിക്കോട് പാവമണി റോഡിൽ അമൃതകൃപ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെത്തി 3 പേരും ചുമതല ഏറ്റെടുത്തു.

കാർഷിക കാർഷികേതര മേഖലകളിൽ മെമ്പർമാരുടെ താല്പര്യങ്ങൾ പുർണ്ണമായും സംരക്ഷിച്ചു കൊണ്ട് പ്രവർത്തിക്കാനും എ.ടി.എം. കാർഡ് ഉൾപ്പെടെയുള്ള  സൗകര്യങ്ങൾ നൽകി സ്ഥാപനത്തെ ആധുനികവൽക്കരിക്കാനും ആദ്യ ഭരണസമിതി യോഗം തീരുമാനിച്ചു.

വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ് എരഞ്ഞിപ്പാലം സഹകരണ ആശുപത്രിയുടെ മെമ്പർഷിപ്പ് സ്വീകരിച്ചു കൊണ്ട് പി.കെ കബീർ സലാല സഹകരണ മേഖലയിൽ പ്രവർത്തനം ആരംഭിക്കുന്നത്. പരേതരായ മുൻ മേയർമാരായ പി. കുട്ടിക്കൃഷ്ണൻ നായരും കെ. എൻ. നാരായണൻ നായരുമാണ് കബീറിന് പ്രചോദനം നൽകിയത്. 5 വർഷമായി സൊസൈറ്റിയുടെ പ്രവർത്തനം ആരംഭിച്ചിട്ട് അതിനിടയിൽ ചിരുങ്ങിയ കാലംകൊണ്ട് കബീർ നടത്തിയ പ്രവർത്തനമാണ് പുതിയ ചുമതലയിലേക്ക് എത്തിച്ചത്.

Advertisements

പ്രവാസി വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും, കോഴിക്കോട് ജില്ലാ ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും  ഭരണ സമിതി അംഗമായി ഇപ്പോൾ പ്രവർത്തിച്ചുവരുന്നു. കാം കോ സ്ഥാപനത്തിൻ്റെ പ്രവർത്തന  മേഖലയും പരിധിയും വിപുലീകരിക്കുമെന്ന് സ്ഥാനമേറ്റെടുത്ത ശേഷം അദ്ദേഹം അറിയിച്ചു. ജനതാദൾ (സെക്കുലർ) നേതാവും  കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യയുടെ സംസ്ഥാന പ്രസിഡൻറും ലോക കേരള സഭാംഗവുമായി പ്രവർത്തിച്ചുവരുന്ന അദ്ദേഹം നിരവധി സഹകരണ സ്ഥാപനങ്ങളിലും സംഘടനകളിലും അംഗവുമാണ് സാരഥിയുമാണ്.

സഹകരണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങളും ശാഖകളും സൃഷ്ടിച്ചുകൊണ്ട് ഒരു കുതിച്ചു ചാട്ടത്തിന് സൊസൈറ്റി തയ്യാറെടുക്കുകയാണണെന്ന് അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നുവെങ്കിലും കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ച് അഡ്മിനിസ്ട്രേറ്റീവ് ഭരണം കൊണ്ടുവന്നിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *