KOYILANDY DIARY

The Perfect News Portal

കേന്ദ്ര സർക്കാറിൻ്റെ കർഷക വിരുദ്ധ നിയമം പിൻവലിക്കുക

കൊയിലാണ്ടി: കേന്ദ്ര സർക്കാർ പാർലമെൻ്റിൽ അവതരിപ്പിച്ച് പാസ്സാക്കിയ കർഷക വിരുദ്ധ ബില്ലുകൾ നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് ജനതാദൾ (സെക്കുലർ) കൊയിലാണ്ടിയിൽ നടത്തിയ ധർണ്ണ ലോക കേരള സഭാംഗവും ജനതാദൾ (എസ്) നേതാവുമായ പി.കെ കബീർ സലാല ഉൽഘാടനം ചെയ്തു.

നമ്മുടെ നാട്ടിൽ സുലഭായി വിളയുന്ന കാർഷിക ഉല്പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ കോർപറേറ്റുകൾക്ക് അനുമതി നൽകുമ്പോൾ കാർഷിക ഉല്പന്നങ്ങളുടെ വിലയിടിവിന് അത് കാരണമാകും. കൃഷി ചെലവ് പോലും കർഷകന് ലഭിക്കാത്ത സാഹചര്യം ഉണ്ടാകും. കർഷകർ സ്വന്തം ഭുമി യിൽ കഠിനാദ്ധ്വാനം ചെയ്ത് വിളയിച്ചെടുക്കുന്ന ഉല്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതിനുള്ള അവകാശം കോർപറേറ്റുകളിൽ നിക്ഷിപ്തമാകുന്ന സാഹചര്യം ഉടലെടുക്കും.

ഈ അവസ്ഥയിൽ നിന്നും കർഷക സമൂഹത്തെ രക്ഷിക്കാൻ കേന്ദ്ര സർക്കാർ പാസ്സാക്കിയ കർഷക ബില്ലുകൾ ഉടൻ പിൻവലിക്കണമെന്ന് പി.കെ. കബീർ സലാല ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് സുരേഷ് മേലേപ്പുറത്ത് അധ്യക്ഷത വഹിച്ചു. ദേവരാജൻ തിക്കോടി, ഷാജി കെ.എം., പി.പി.സുനീഷ് എന്നിവർ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *