KOYILANDY DIARY

The Perfect News Portal

തനിക്ക് ലഭിച്ച 3000 രൂപ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നൽകി രണ്ടു വയസ്സുകാരി ഭദ്ര പാർവതി


കൊയിലാണ്ടി: കാഞ്ഞങ്ങാട് നിവേദിത ബാലഗോകുലം ഓൺലൈനിൽ നടത്തിയ ശ്രീകൃഷ്ണ വേഷ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഊരള്ളൂരിലെ ഗോകുലത്തിൽ ഗോകുൽദാസ് – ശരണ്യ ദമ്പതികളുടെ മകൾ രണ്ടു വയസ്സുകാരി ഭദ്ര പാർവതി തനിക്ക് ലഭിച്ച കാഷ് അവാർഡ് തുക 3000 രൂപ കൊറോണ കാലത്തെ സേവന പ്രവർത്തനങ്ങൾക്കായി കൊയിലാണ്ടി സേവാഭാരതിയെ ഏൽപ്പിച്ചു.

കൊയിലാണ്ടി സേവാഭാരതി മെംബർ ഗോപി ഊരള്ളുരിൻ്റ  പേരക്കുട്ടിയാണ് ഭദ്ര പാർവതി. ഗോകുൽദാസ്, ഗോപി ഊരള്ളൂർ, വൈഷ്ണവ് എന്നിവർ ഓഫീസിലെത്തി അവാർഡ് തുക സേവാഭാരതിയെ ഏൽപ്പിച്ചു. കല്ലേരി മോഹനൻ, അനിൽ അരങ്ങിൽ, മുരളി കെ.കെ .ദയാനന്ദൻ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *