KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കോടതി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു: നിരവധി പേർക്ക് സമ്പർക്കം

കൊയിലാണ്ടി: കോടതി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. നിരവധി പേർക്ക് സമ്പർക്കമെന്ന് ആരോഗ്യ വിഭാഗം. ഇന്നലെയാണ് കൂരാച്ചുണ്ട് (മൂരികുത്തി) സ്വദേശയിയായ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. ടൈപിസ്റ്റാണ് ഇദ്ധേഹം. രോഗ ലക്ഷണം ഉണ്ടായതിനെ തുടർന്ന് പേരാമ്പ്ര ഗവ: ആശുപത്രിയിൽ വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജീവനക്കാർ ആശങ്കയിലായിരിക്കുകയാണ്. പലരും ഇതിനകം സ്വയം നിരീക്ഷണത്തിൽ പോയിരിക്കുകയാണ്.

കോടതിയുടെ ഏറ്റവും തിരക്കുള്ള സെക്ഷനിലെ ജീവനക്കാരനായതുകൊണ്ട് മറ്റ് ജീവനക്കാർക്ക് പുറമെ വിവിധ ആവശ്യങ്ങൾക്കായി കോടതിയിലെത്തുന്ന നിരവധി ആളുകൾക്കും വക്കീൽ ഗുമസ്ഥൻമാർക്കും സമ്പർക്കമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ആരോഗ്യ വിഭാഗം വളരെ കരുതലോടെയാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ഒരാഴ്ചക്കുള്ളിൽ കോടതിയിലെത്തിയവർ സ്വയം നിരീക്ഷണത്തിലേർപ്പെട്ട് അതാത് ജനപ്രതിനിധികളെയും ആർ.ആർ.ടി.യെയും അറിയിക്കണമെന്നും നിർദ്ദേശം. വിഷയം ജില്ലാ കോടതിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യം പരിഗണിച്ച് കോടതിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ടന്നാണ് അറിയുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *