KOYILANDY DIARY

The Perfect News Portal

കോവിഡ്​ കീഴടക്കിയെങ്കിലും കൊറോണയ്ക്ക് പെണ്‍കുഞ്ഞ്

കൊല്ലം: കോവിഡ്​ കീഴടക്കിയെങ്കിലും കൊറോണ പെണ്‍കുഞ്ഞിന്​ ജന്‍മം നല്‍കി. കൊല്ലം ഗവ. മെഡിക്കല്‍ കോളജിലാണ്​ കടവൂര്‍ മതിലില്‍ സ്വദേശിനി കൊറോണയെന്ന യുവതിയു​ടെ പ്രസവം നടന്നത്​. വ്യാഴാഴ്​ച പുലര്‍ച്ചെ രണ്ടരയോടെയാണ് 24കാരി​ കൊറോണ തൻ്റെ രണ്ടാമത്തെ കുഞ്ഞിന്​ ജന്‍മം നല്‍കിയത്​. പെണ്‍കുഞ്ഞിന്​ അര്‍പ്പിതയെന്നാണ്​ പേര്​ നല്‍കിയിരിക്കുന്നത്​. അഞ്ചു വയസുള്ള മൂത്ത മകൻ്റെ പേര്​ അര്‍ണവ്​ എന്നാണ്​.

കടവൂര്‍ മതിലില്‍ കാട്ടുവിളയില്‍ തോമസിൻ്റെയും ഷീബയുടേയും മകളാണ്​ കൊറോണ. സൂര്യന്​ ചുറ്റുമുള്ള പ്രകാശ വലയം എന്ന അര്‍ഥം വരുന്ന പേരെന്ന നിലയിലാണ്​ മകള്‍ക്ക്​ കൊറോണ എന്ന പേര് നല്‍കിയത്​. ഇരട്ട സഹോദരന്​ പവിഴം എന്ന അര്‍ഥം വരുന്ന കോറല്‍ എന്നും പേരിട്ടു.

മകള്‍ക്ക് വ്യത്യസ്​തവും​ അര്‍ഥവത്തുമായ പേര്​ നല്‍കിയപ്പോള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം പേരിൻ്റെ കൗതുകം​ ഇത്രത്തോളം വര്‍ധിക്കുമെന്ന്​ തോമസും ഷീബയും സ്വപ്​നത്തില്‍ പോലും കരുതിയതല്ല. ഷീബയുടെ ബ്യൂട്ടി പാര്‍ലറിനും കൊറോണ എന്ന പേരാണ്​ നല്‍കിയത്​. പ്രവാസിയായ ജിനുവാണ്​ കൊ​റോണയുടെ ഭര്‍ത്താവ്​.

Advertisements

ഈ മാസം 10നാണ്​ യുവതിയെ ആശുപത്രിയിലെത്തിച്ചത്​.​ രജിസ്​ട്രേഷന്‍ സമയത്ത്​ പേര്​ ‘കൊ​റോണ’ എന്നു പറഞ്ഞപ്പോള്‍ അവര്‍ ആശ്ചര്യത്തോടെയാണ്​ ​നോക്കിയത്​.

പേരു പോലെ തന്നെ ലോകത്തെ നടുക്കുന്ന കൊറോണ വൈറസ്​ കൊറോണയുടെ ശരീരത്തേയും കീഴടക്കി. ഗര്‍ഭവുമായി ബന്ധപ്പെട്ട്​ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ്​ ‘കൊറോണ’ക്ക്​ കോവിഡ് സ്ഥിരീകരിച്ചത്​.

മകള്‍ക്ക് വ്യത്യസ്​തവും​ അര്‍ഥവത്തുമായ പേര്​ നല്‍കിയപ്പോള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം പേരി​െന്‍റ കൗതുകം​ ഇത്രത്തോളം വര്‍ധിക്കുമെന്ന്​ തോമസും ഷീബയും സ്വപ്​നത്തില്‍ പോലും കരുതിയതല്ല. ഷീബയുടെ ബ്യൂട്ടി പാര്‍ലറിനും കൊറോണ എന്ന പേരാണ്​ നല്‍കിയത്​. പ്രവാസിയായ ജിനുവാണ്​ കൊ​റോണയുടെ ഭര്‍ത്താവ്​.

ഈ മാസം 10നാണ്​ യുവതിയെ ആശുപത്രിയിലെത്തിച്ചത്​.​ രജിസ്​ട്രേഷന്‍ സമയത്ത്​ പേര്​ ‘കൊ​റോണ’ എന്നു പറഞ്ഞപ്പോള്‍ അവര്‍ ആശ്ചര്യത്തോടെയാണ്​ ​നോക്കിയത്​.

പേരു പോലെ തന്നെ ലോകത്തെ നടുക്കുന്ന കൊറോണ വൈറസ്​ കൊറോണയുടെ ശരീരത്തേയും കീഴടക്കി. ഗര്‍ഭവുമായി ബന്ധപ്പെട്ട്​ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ്​ ‘കൊറോണ’ക്ക്​ കോവിഡ് സ്ഥിരീകരിച്ചത്​.

Leave a Reply

Your email address will not be published. Required fields are marked *