KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിക്ക് അഭിമാനമായി നീറ്റ് പരീക്ഷയിൽ: 12-ാം റാങ്ക് നേടി എസ്. ആയിഷ

കൊയിലാണ്ടി: അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ (നീറ്റ്) പന്ത്രണ്ടാം റാങ്ക് നേടി എസ് ആയിഷ. കൊയിലാണ്ടി കൊല്ലം ഷാജിയിൽ എ പി അബ്ദുൽ റസാഖിന്റെയും വി പി ഷമീമയുടേയും  മകളാണ്. കൊയിലാണ്ടി ജി വി എച്ച് എസ് സ്കൂളിലാണ് പ്ലസ്ടു പൂർത്തിയാക്കിയത്. കോഴിക്കോട് റെയിസ് എൻട്രസ് കോച്ചിംഗ് സെന്ററിലാണ് പരിശീലനം നടത്തിയത്.

ആദ്യ ശ്രമത്തിൽ പതിനഞ്ചായിരത്തിനു മുകളിലായിരുന്നു റാങ്ക്. വാശിയോടെ പഠിച്ച് 12-ാം റാങ്ക് കരസ്ഥമാക്കി. മികച്ച റാങ്ക് പ്രതീക്ഷിച്ചിരുന്നതായി ആയിഷ പറഞ്ഞു. ഡൽഹി എയിംസിൽ മെഡിക്കൽ പഠനം പൂർത്തിയാക്കാനാണ് താത്പ്പര്യമെന്ന് ബന്ധുക്കൾ അറിയിച്ചു. അശ്ഫാഖ് , ആലിയ സഹോദരങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *