KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ലോറി തട്ടി യുവാവിന് ദാരുണാന്ത്യം

കൊയിലാണ്ടി: ലോറി തട്ടി ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച യുവാവ് മരിച്ചു. മേപ്പയൂർ കീഴ്പയ്യൂർ ആൽത്തറ കുന്നുമ്മൽ രതീഷ് [39] ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി കൊയിലാണ്ടി മാർക്കറ്റിന് സമീപമായിരുന്നു അപകടം. കോഴിക്കോട് മലാപറമ്പ് വാട്ടർ അതോറിട്ടി ഓഫിസിൽ താൽക്കാലിക ഡ്രൈവറാണ് രതീഷ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു പോകുമ്പോഴായിരുന്നു അപകടം.

അച്ചൻ: ഗോപാലൻ. അമ്മ: ദേവി. ഭാര്യ: ഷൈന . മക്കൾ: സൂര്യദേവ്, അനാമിക. സഹോദരി ഐശ്വര്യ. മൃതദേഹം കൊയിലാണ്ടി താലൂക്കാസ്പത്രി മോർച്ചറി യിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രാ ടാക്കീസിന് സമീപത്തും അരങ്ങാടത്തുമായി രണ്ട് പേർ വാഹനാപകടത്തിൽ മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *