KOYILANDY DIARY

The Perfect News Portal

അ​ക്കി​ത്തി​ന്‍റെ വേര്‍പാടി​ല്‍ അനുശോചി​ച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: ജ്ഞാ​ന​പീ​ഠം ജേ​താ​വ് മ​ഹാ​ക​വി അ​ക്കി​ത്തം അച്യു​ത​ന്‍ ന​മ്പൂ​തി​രി​യു​ടെ വേ​ര്‍​പാ​ടി​ല്‍ അ​നു​ശോ​ചി​ച്ച്‌ മു​ഖ്യ​മ​ന്ത്രി. പി​ണ​റാ​യി വി​ജ​യ​ന്‍. ഉ​ദാ​ത്ത മ​നു​ഷ്യ​സ്‌​നേ​ഹ​ത്തി​ന്‍റെ മ​ഹാ​ക​വി​യാ​യി​രു​ന്നു അ​ക്കി​ത്ത​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് അ​ക്കി​ത്തം അ​ച്യു​ത​ന്‍ ന​മ്ബൂ​തി​രി അ​ന്ത​രി​ച്ച​ത്. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വീ​ട്ടു​വ​ള​പ്പി​ല്‍ വ​ച്ച്‌ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ അ​നു​സ​രി​ച്ച്‌ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *