KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ഇന്ന് 11 പേർക്ക് കോവിഡ്

കൊയിലാണ്ടിയിൽ ഇന്ന് 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിലെ 6, 10, 33, 35, 36, 39, 41, 44 എന്നീ വാർഡുകളിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇന്ന് താലൂക്കാശുപത്രിയിലെ 2 ജീവനക്കാർക്കും ഒരു നെസ്റ്റ് വളണ്ടിയർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വാർഡ് ആനക്കുളം – 1, വാർഡ് 10 കുന്ന്യോറമല പന്തലായനി – 1, വാർഡ് 33 കൊരയങ്ങാട് – 1, വാർഡ് 35 ചെറിയമങ്ങാട് – 2, വാർഡ് 36 വിരുന്ന്കണ്ടി – 1, വാർഡ് 39 മുബാറഖ് റോഡ് – 1, വാർഡ് 41 സിവിൽ സ്റ്റേഷൻ – 2, വാർഡ് 44 കണിയാം കുന്നുമ്മൽ 2 എന്നിവിടങ്ങളിലാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് നടത്തിയ ആൻ്റിജൻ പരിശോധനയിൽ 9 പേർക്കും ഇന്നലെ താലൂക്കാശുപത്രിയിൽ നടത്തിയ 200 ഓളം ആർ.ടി.പി.സി.ആർ പരിശോധനയിൽ 2 പേർക്കും ആണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 150ൽ കൂടുതൽ റിസൽട്ട് ഇനിയും വാരാനുണ്ട്. പോസിറ്റീവ് സ്ഥിരീകരിച്ചതിൽ സമ്പർക്കം വളരെ കുറവാണെന്നാണ് അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *