KOYILANDY DIARY

The Perfect News Portal

സരിഗമപ ലിറ്റില്‍ ചാംപ്‌സ് 2020: കിരീടം ചൂടി കീഴരിയൂർ സ്വദേശി ആര്യനന്ദ

കൊയിലാണ്ടി: ഭാഷ അറിയില്ലെങ്കിലും ഹിന്ദിയിലെ ജനപ്രിയ റിയാലിറ്റി ഷോ ആയ സരിഗമപ ലിറ്റില്‍ ചാംപ്‌സ് 2020ല്‍ കിരീടം ചൂടി അമ്പരപ്പിച്ചിരിക്കുകയാണ് മലയാളി പെണ്‍കുട്ടിയായ ആര്യനന്ദ ബാബു. കൊയിലാണ്ടി കീഴരിയൂര്‍ സ്വദേശിയായ ആര്യനന്ദയുടെ പാട്ടുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിരവധി തവണ വൈറലായിട്ടുളളതാണ്.

ഞായറാഴ്ചയാണ് സരിഗമപ ലിറ്റില്‍ ചാംപ്‌സ് ഫൈനലില്‍ വിജയിയെ തിരഞ്ഞെടുത്തത്. 5 ലക്ഷം രൂപയും ട്രോഫിയും ആണ് ഒന്നാം സ്ഥാനത്ത് എത്തിയ ആദ്യനന്ദ സ്വന്തമാക്കിയത്. ഗ്രാന്‍ഡ് ഫിനാലെയില്‍ റണിത ബാനര്‍ജി, ഗുര്‍കിരാത് സിംഗ് എന്നിവരെയാണ് ആര്യനന്ദ തോല്‍പ്പിച്ചത്. നടന്മാരായ ഗോവിന്ദ, ജാക്കി ഷറോഫ്, ശക്തി കപൂര്‍ എന്നിവര്‍ ഫിനാലെയിലെ അതിഥികള്‍ ആയിരുന്നു.

പ്രമുഖ സംഗീത സംവിധായകനും ഗായകനും ആയ ഹിമേഷ് രഷാമിയ, പ്രശസ്ത ഗായകരായ അല്‍ക്ക യാഗ്നിക്, ജാവേദ് അലി എന്നിവരാണ് സരിഗമപ ലിറ്റില്‍ ചാംപ്‌സിന്റെ വിധികര്‍ത്താക്കള്‍. ഹിന്ദിയില്‍ സംസാരിക്കാന്‍ അറിയാത്ത, കേട്ടാലും മനസ്സിലാകാത്ത ആര്യനന്ദ ബോളിവുഡ് ഗാനങ്ങള്‍ അക്ഷര സ്ഫുടതയോടും ഭാവം ഉള്‍ക്കൊണ്ടും പാടുന്നത് പല തവണ വിധികര്‍ത്താക്കളുടെ അടക്കം പ്രശംസയ്ക്ക് കാരണമായിട്ടുണ്ട്. സരിഗമപ ലിറ്റില്‍ ചാംപ്‌സിന്റെ അവസാന റൗണ്ടില്‍ 14 പേരാണ് ഉണ്ടായിരുന്നത്. ദക്ഷിണേന്ത്യയില്‍ നിന്നും പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരേ ഒരു ഗായിക ആര്യനന്ദ ആയിരുന്നു..

Advertisements

Leave a Reply

Your email address will not be published. Required fields are marked *